play-sharp-fill
പഞ്ചായത്ത് മെമ്പർ സ്വന്തം പണം മുടക്കി റോഡിലെ കുഴിയടച്ചു: നാട്ടുകാരുടെ കൈയ്യടി നേടി കുമരകം പഞ്ചായത്ത് മെമ്പർ ദിവ്യ ദാമോദരൻ

പഞ്ചായത്ത് മെമ്പർ സ്വന്തം പണം മുടക്കി റോഡിലെ കുഴിയടച്ചു: നാട്ടുകാരുടെ കൈയ്യടി നേടി കുമരകം പഞ്ചായത്ത് മെമ്പർ ദിവ്യ ദാമോദരൻ

കുമരകം : പഞ്ചായത്തിലെ പന്ത്രണ്ടാം വാർഡ് ഹോസ്പിറ്റൽ ഹൈസ്കൂൾ റോഡും മേടയിൽ വേളൂത്തറ റോഡും പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിൽ മണ്ണിട്ട് സഞ്ചാരയോഗ്യമാക്കി

കോട്ടയം-കുമരകം റോഡിലെ കോണത്താറ്റ് പാലം പണി നടക്കുന്നത് മൂലം കോട്ടയത്ത് നിന്നും വരുന്ന വാഹനങ്ങൾ ഹോസ്പിറ്റൽ റോഡ് വഴി വന്നു മേടയിൽ വേളൂത്തറ റോഡിൽ കൂടെയും ഹോസ്പിറ്റൽ ഹൈസ്കൂൾ റോഡിൽ കൂടിയും ആണ് കടന്നുപോകുന്നത്

ഗ്രാമീണ റോഡുകളുടെ മാനദണ്ഡത്തിൽ പണിത റോഡുകൾ അമിതമായവാഹനങ്ങളുടെ സഞ്ചാര മൂലം പെട്ടെന്ന് കുഴികൾ രൂപപ്പെടുന്ന അവസ്ഥയിലാണ് വാർഡ് മെമ്പറായ ദിവ്യ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദാമോദരൻ ഇതിനുവേണ്ടി പഞ്ചായത്തിൽ പ്രമേയം അവതരിപ്പിച്ചെങ്കിലും നാളിതുവരെ കമ്മിറ്റിയിൽ പോലും എടുക്കാതെ മാറ്റിവച്ചിരിക്കുകയാണെന്ന് ദിവ്യാദാമോദരൻ ആരോപിച്ചു.

ഈ വർഷം മെമ്പർക്ക് അനുവദിച്ച മെയിൻറനൻസ് ഗ്രാൻഡ് ഫണ്ട് ഉപയോഗിച്ച് ഈ റോഡ് നന്നാക്കുന്നതിന് വേണ്ട നടപടികൾ നടന്നു വരുന്നതായും അവർ അറിയിച്ചു. മുൻപ് ഒരു

പ്രാവശ്യം ഈ റോഡുകൾ മണ്ണിട്ട് ഉയർത്തി സഞ്ചാരയോഗ്യമാ ക്കിയതായിരുന്നു. അമിതമായ മഴയൂം വാഹനപ്രവാഹവൂം മൂലം ഈറോഡ്കൾ വീണ്ടും തകർന്നു കിടക്കുകയായിരുന്നു. ഇപ്പോൾ

വീണ്ടും മെമ്പർ സ്വന്തം നിലയിൽ ഹോസ്പിറ്റൽ ഹൈസ്കൂൾ റോഡിലെയും മേടയിൽ വെളുത്തറ റോഡിലെയും കുഴികൾ മണ്ണുയർത്തി സഞ്ചാരയോഗ്യമാക്കി. കുമരകത്തെ എല്ലാ ഗ്രാമീണ റാേഡുകളും കുണ്ടും കുഴിയുമായി തകർന്നു കിടക്കുകയാണെന്നതാണ് നിലവിലെ സ്ഥിതി.