
കുമരകം:കുമരകത്തെ നെൽകൃഷി മേഖല നേരിടുന്ന സങ്കീർണ്ണമായ പ്രശ്നങ്ങൾക്ക് ശാശ്വതമായ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ പ്രതീക്ഷ ഏറ്റുമാനൂർ ഫാർമർ പ്രൊഡ്യൂസർ കമ്പനി മുൻകൈയെടുത്ത് കുമരകത്ത് നടത്തുന്ന കർഷക സംഗമവും ചർച്ചാ സദസും ഇന്ന് . വൈകുന്നേരം നാലിന് മരിയാ ഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് പരിപാടി.
നെൽകർഷകർ നേരിടുന്ന കൃഷി സംബന്ധമായ തടസ്സങ്ങൾ തിരിച്ചറിയുക,
വിളവെടുപ്പ്, വിപണനം, സംഭരണം എന്നിവയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യുക.
,ഫാർമർ പ്രൊഡ്യൂസർ കമ്പനി വഴി കർഷകർക്ക് ലഭ്യമാക്കാവുന്ന സഹായങ്ങൾ വിവരിക്കുക,
ആധുനിക കൃഷി രീതികളും സർക്കാർ ആനുകൂല്യങ്ങളും കൃത്യമായി പ്രയോജനപ്പെടുത്തുന്നതിനുള്ള മാർഗ്ഗങ്ങൾ വിശദീകരിക്കുക എന്നിവയാണ് പ്രധാന അജണ്ട.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കൂടുതൽ വിവരങ്ങൾക്ക് സഖറിയാസ് ജെ. ഷാൻ (ചെയർമാൻ) 9947748549
വി. സി. ആന്റണി (ഡയറക്ടർ) : 9495020264
[10:44 AM, 4/29/2026] SOMAN: Shared Via Malayalam Editor : http://bit.ly/mtmandroid







