
തിരുവനന്തപുരം: സർക്കാർ മേഖലയില്‍ നടക്കുന്ന വിവിധ അഴിമതികളുടെ വെളിപ്പെടുത്തലുമായി ഐഎഎസ് ഉദ്യോഗസഥനായ ബിജു പ്രഭാകറിന്റെ പുസ്തകം ഇന്ന് പുറത്തിറങ്ങും. നാം നമ്മെ കൊള്ളയടിക്കുന്നുവെന്ന പേരിലാണ് പുസ്കം. ബിജു പ്രഭാകറിൻെറ 35 വർഷം നീണ്ട സർവ്വീസില്‍ ജീവിതത്തില്‍ നിന്നുള്ള അനുഭവങ്ങളാണ് പുസ്തകത്തില്‍.
2018ലെ പ്രളയ കാരണം, ലോട്ടറി- എക്സൈസ്, ആരോഗ്യ- പൊതുമരാമത്ത് വകുപ്പുകളുണ്ടായ അഴിമതിയും തുറന്നു പറച്ചിലുകളുമൊക്കെയാണ് പുസ്തകത്തിലുള്ളത്. വിവാദമായ എഐ ക്യാമറ ഇടപാടും പുസ്തകത്തിലെ പ്രധാന അധ്യായമാണ്. തിരുവനന്തപുരത്ത് വച്ച് പുസ്കം മുൻ ഡിജിപി എ.ഹേമചന്ദ്രൻ പ്രകാശനം ചെയ്യും. മുൻ ഡിജിപിയുടെ എക്സൈസ് കമ്മീഷണറുമായ ആനന്ദകൃഷ്ണൻ പുസ്തകം ഏറ്റുവാങ്ങും.
സര്‍ക്കാരിന്റെ എക്സൈസ് നയം കണ്ണില്‍ പൊടിയിടാനാണെന്നു പുസ്തകത്തില്‍ പറയുന്നു. ഒന്നാം തീയതിലിയിലെ ബാര്‍ അവധി തട്ടിപ്പാണ്. ആർക്ക് വേണ്ടി ആണ് അടച്ചിടുന്നത്. മദ്യപിക്കുന്നവര്‍ അത് കരുതി വക്കുകയോ ബദല്‍ മാര്‍ഗങ്ങള്‍ തേടുകയേ ചെയ്യും ഒന്നാം തീയതിലെ മദ്യ നിരോധനം മൂലം ടൂറിസം രംഗത്തും കോര്‍പറേറ്റ് ബിസിനസ്സ് രംഗത്തും വലിയ നശ്ടമാണ് സംഭവിക്കുന്നത് കഞ്ചാവ് കാൻസർ ഉണ്ടാക്കില്ല നിയന്ത്രിത അളവില്‍ കഞ്ചാവ് വില്പന അനുവദിക്കാവുന്നതാണ്. നിദേശ രാജ്യങ്ങളില്‍ പലയിടത്തും നിയന്ത്രിത അളവില്‍ കഞ്ചാവ് വില്‍പ്പന അനുവദിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളം നമ്പര്‍ വണ്‍ എന്ന അവകാശ വാദത്തിനെതിരെയും ബിജു പ്രഭാകർ തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുണ്ട് അവകാശ വാദം പോരാ ഗുണ നിലവാരം ഉറപ്പാക്കണം . ലോട്ടറി ജനങ്ങളെ പറ്റിക്കാനാണെന്നും അദ്ദേഹം പുസ്തകത്തില്‍ പരമാര്‍ശിക്കുന്നു എൻഡോസല്ഫാൻ ഇരകളുടെ കണക്ക് ശാസ്ത്രീയമല്ലെന്നും വിലയിരുത്തലുണ്ട്.







