കുമരകം നവ നസ്രേത്ത് ദൈവാലയത്തിൽ തിരുക്കുടുംബത്തിന്റെ തിരുനാളിന് നാളെ കൊടിയേറും:വികാരി ഫാ. സിറിയക് വലിയപറമ്പിൽ കൊടിയേറ്റു കർമ്മം നിർവഹിക്കും: 26 – ന് സമാപനം
കുമരകം: നവ നസ്രേത്ത് ദൈവാലയത്തിൽ തിരുക്കുടുംബത്തിന്റെ തിരുനാളിന് നാളെ (22-01-2025)കൊടിയേറ്റും.
വൈകുന്നേരം 4.45ന് വികാരി ഫാ. സിറിയക് വലിയപറമ്പിൽ കൊടിയേറ്റും. തുടർന്ന് വിശുദ്ധ കുർബാന ഫാ.ആന്റണി ഏത്തക്കാട്ട്. 23 ന് 2.30ന് സമർപ്പിത സംഗമം. നാലിന് സമർപ്പിതരും സൺഡേ സ്കൂൾ കുട്ടികളുമായി സ്നേഹ സംവാദം. അഞ്ചിന് ഇടവകയിലെ പൂർവ്വികർക്കുവേണ്ടി
ഇടവകയിലെ വൈദികർ അർപ്പിക്കുന്ന വിശുദ്ധ കുർബാന, സെമിത്തേരി പ്രാർത്ഥന. 24ന് രാവിലെ ഏഴിന് വിശുദ്ധ കുർബാന ഫാ.ജോയി കൊച്ചുചിറ. കഴുന്നെഴുന്നള്ളിപ്പ്. ഏഴിന് നാടകം അപ്പ.
25ന് രാവിലെ മാർ തോമസ് തറയിൽ പിതാവിന് സ്വീകരണം. ഏഴിന് വിശുദ്ധ കുർബാന, ദിവ്യകാരുണ്യ പ്രദക്ഷിണം ചങ്ങനാശ്ശേരി അതിരൂപ മെത്രാപ്പോലിത്ത മാർ തോമസ് തറയിൽ
Whatsapp Group 1 | Whatsapp Group 2 |Telegram Group
സഹകാർമ്മികൻ ഫാ.തോമസ് ചിറ്റുക്കളം. 5.45 പള്ളിയിലേക്ക് പ്രദക്ഷിണം. ഫാ.ജോബിൻസ് കരിക്കാശ്ശേരി. 7.30 ന് പ്രദക്ഷിണത്തിന് എസ്എൻഡിപി 155ാം നമ്പർ ശാഖയുടെ സ്വീകരണം.
എട്ടിന് ആകാശവിസ്മയം. 26ന് രാവിലെ 6.45 ന് വിശുദ്ധ കുർബാന വികാരി ഫാ: സിറിയക് വലിയപറമ്പിൽ 10ന് തിരുനാൾ കുർബാനയും സന്ദേശവും റവ.ഡോ.സിറിയക്
വലിയകുന്നുംപുറം 12ന് തിരുനാൾ പ്രദക്ഷിണം ഫാ.ജോഫി വല്ലത്തുംചിറ. കൊടിയിറക്ക്, ലേലം, സ്നേഹവിരുന്ന് .