കർക്കടക വാവ്; കുമരകം ശ്രീ കുമാരമംഗലം ക്ഷേത്രത്തിൽ ബലിയിടൽ നടന്നു.
കുമരകം: കർക്കടക വാവ് ദിനത്തിൽ പിതൃക്കളുടെ ആത്മശാന്തിക്കായി കുമരകം ശ്രീ കുമാരമംഗലം ക്ഷേത്രത്തിൽ ബലിദർപ്പണ കർമ്മങ്ങൾ നടന്നു.
നൂറ് കണക്കിന് ആളുകൾ ചടങ്ങിൽ പങ്കാളികളായി. പുലർച്ചെ മുതൽ ബലിദർപ്പണം ആരംഭിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി ഉഷേന്ദ്രൻ തന്ത്രികൾ, മേലശാന്തി മോനേഷ് എന്നിവർ നേതൃത്വം നൽകി.
കര്‍ക്കടക മാസത്തിലെ കറുത്തവാവ് ദിനത്തിലാണ് കർക്കടക വാവ് ബലി ആചരിക്കുന്നത്. ഈ ദിവസം ബലിയിട്ടാല്‍ പിതൃക്കള്‍ക്ക് ആത്മശാന്തി ലഭിക്കുമെന്നാണ് വിശ്വാസം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മരിച്ചുപോയ പിതൃക്കള്‍ക്ക് വേണ്ടി ജീവിച്ചിരിക്കുന്ന മക്കളോ ബന്ധുമിത്രാദികളോ ചെയ്യുന്ന കർമമാണ് ബലിയിടല്‍.
പിതൃക്കള്‍ക്ക് പ്രാധാന്യമുള്ള ദക്ഷിണായനത്തിലെ ആദ്യത്തെ അമാവാസിയാണ് കര്‍ക്കിടകത്തിലേത്. അതുകൊണ്ടാണ് കര്‍ക്കിടക വാവുബലി പ്രാധാന്യമുള്ളതായി കരുതുന്നത്.
Third Eye News Live
0