play-sharp-fill
കോടതി ഉത്തരവ് കാറ്റിൽ പറത്തി രാത്രികാലങ്ങളിൽ കുമരകം കോണത്താറ്റ് പാലത്തിൻ്റെ താല്ക്കാലിക റോഡിലൂടെ വലിയ വാഹനങ്ങൾ യഥേഷ്ടം സഞ്ചരിക്കുന്നു: രാത്രിയിൽ വാഹന പരിശോധനയില്ല.

കോടതി ഉത്തരവ് കാറ്റിൽ പറത്തി രാത്രികാലങ്ങളിൽ കുമരകം കോണത്താറ്റ് പാലത്തിൻ്റെ താല്ക്കാലിക റോഡിലൂടെ വലിയ വാഹനങ്ങൾ യഥേഷ്ടം സഞ്ചരിക്കുന്നു: രാത്രിയിൽ വാഹന പരിശോധനയില്ല.

 

കുമരകം : . കോടതി ഉത്തരവ് കാറ്റിൽ പറത്തി കുമരകം കോണത്താറ്റ് പാലത്തിൻ്റെ സമീപത്തെ താല്ക്കാലിക റോഡിലൂടെ വലിയ വാഹനങ്ങൾ യഥേഷ്ടം സഞ്ചരിക്കുന്നു. ഇവിടെ വലിയ വാഹനങ്ങൾ കടത്തിവിടുന്നത് കേരള ഹെെക്കോടതി നിരോധിച്ചിരിക്കുകയാണെങ്കിലും രാത്രിയുടെ ഇരുട്ടിൽ വലിയ വാഹനങ്ങൾ ഇതുവഴി യഥേഷ്ടം യാത്ര ചെയ്യുന്നു.

പകൽ സമയങ്ങളിൽ മാത്രമാണ് നിരോധനം നടപ്പിലാക്കുന്നത്.
വൻകിട റിസോർട്ടുകളിലേക്ക് കുടിവെള്ളം എത്തിക്കുന്ന ടാങ്കർ ലോറികൾ എല്ലാ രാത്രികളിലും പല തവണ ഈ റോഡിലൂടെ കടന്നുപോകുന്നു. ടുറിസ്റ്റു ബസ്സുകളും രാത്രിയിൽ ഇതുവഴി യാത്ര ചെയ്യുന്നുണ്ട്.


ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ്റെ ഉത്തരവ് ബാധിച്ചിരിക്കുന്നത് സാധാരണക്കാരായ ബസ്സ് യാത്രക്കാരെയാണ്. വലിയ വാഹനങ്ങൾകടന്നു പോകാതിരിക്കാൻ ഇരുമ്പു പൈപ്പ് വെച്ച് ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കിലും അതിനടിയിൽ കൂടി വാട്ടർ ടാങ്കറുകൾക്കും വലിയ ബസ്സുകൾക്കും കടന്നുപോകാം. രാത്രി പോലീസ് പരിശോധനയുമില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോണത്താറ്റ് പാലത്തിൻ്റെ പ്രവേശന പാതയുടെ നിർമ്മാണം ആരംഭിച്ചിട്ടുണ്ടെങ്കിലും ഇഴഞ്ഞാണ് നീങ്ങുന്നത്. ഇനി ഒരു വർഷമെങ്കിലും കുമരകംവഴിയുള്ള ദുരിതയാത്ര തുടരേണ്ടിവരും.