കുമരകം കലാഭവനിൽ ക്രിസ്മസ്-ന്യൂഇയർ ആഘോഷം സംഘടിപ്പിച്ചു:
സ്വന്തം ലേഖകൻ
കുമരകം :കലാഭവന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് – പുതുവത്സര ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു. “നക്ഷത്രരാവ് 2023 ക്രിസ്തുമസ് ന്യൂ ഇയർ” എന്ന പേരിലാണ് ആഘോഷ പരിപാടികൾ നടത്തിയത്.
സെൻ്റ് ജോൺസ് വടക്കുംകര പള്ളി വികാരി റവ. ഫാ. ബിജോ അരഞ്ഞാണിയിൽ ക്രിസ്മസ് ന്യൂഇയർ സന്ദേശം നൽകി. കലാഭവൻ പ്രസിഡൻ്റ് എം.എൻ ഗോപാലൻ ശാന്തി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേഖലാ ജോസഫ്, കുമരകം ഗ്രാമപഞ്ചായത്ത് മെമ്പർ പി.ഐ.ഏബ്രഹാം, കലാഭവൻ ഭാരവാഹികളായ റ്റി.കെ ലാൽ ജ്യോത്സ്യർ, എസ്.ഡി പ്രേംജി, പി.എസ്.സദാശിവൻ, സാൽവിൻ കൊടിയന്ത്ര എന്നിവർ സംസാരിച്ചു.
തുടർന്ന് സ്നേഹ സമ്മാന വിതരണവും ക്രിസ്തുമസ് കരോൾ ഗാനങ്ങളും ആലപ്പിച്ചു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0