കുമരകം 315 സർവീസ് സഹകരണ ബാങ്കിൽ അംഗ സമാശ്വാസ ഫണ്ട് വിതരണം ഇന്ന്:

കുമരകം 315 സർവീസ് സഹകരണ ബാങ്കിൽ അംഗ സമാശ്വാസ ഫണ്ട് വിതരണം ഇന്ന്:

Spread the love

 

സ്വന്തം ലേഖകൻ
കുമരകം : 315-ാം നമ്പർ സർവീസ് സഹകരണ ബാങ്ക്
അംഗ സമാശ്വാസ പദ്ധതിയുടെ ഭാഗമായി മൂന്നാം ഘട്ട സാമ്പത്തിക സഹായ വിതരണം ഇന്ന് (ചൊവ്വാഴ്ച ) നടത്തും. പകൽ മൂന്നിന് ബാങ്ക് അങ്കണത്തിൽ ചേരുന്ന യോഗത്തിൽ കോട്ടയം അർബൻ കോപ്പറേറ്റീവ് ബാങ്ക് ചെയർമാൻ ടി ആർ രഘുനാഥൻ തുക അർഹരായ അംഗങ്ങൾക്ക് വിതരണം ചെയ്യും.

മൂന്ന് ഘട്ടമായി ഇതുവരെ 10.10 ലക്ഷം രൂപയാണ് അംഗസമാശ്വാസ പദ്ധതി പ്രകാരം സംസ്ഥാന സഹകരണ വകുപ്പ് ബാങ്കിന് അനുവദിച്ചിട്ടുള്ളത്. ഗുരുതര രോഗം ബാധിച്ച സഹകാരികളിൽ നിന്ന് അപേക്ഷ സ്വീകരിച്ച് അർഹരായവരെയാണ് ധനസഹായത്തിന് തെരഞ്ഞെടുത്തു കൊണ്ടിരിക്കുന്നത്.

ഒന്നാം ഘട്ടത്തിൽ 16 പേർക്കായി 4,05,000 രൂപയും രണ്ടാംഘട്ടത്തിൽ 16 പേർക്കായി 3,65,000 രൂപയും വിതരണം ചെയ്തിരുന്നു. ഇപ്പോൾ 2,40,000 രൂപ 12 പേർക്കാണ് നൽകുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇനിയും അപേക്ഷ നൽകിയിട്ടുള്ളവർക്ക് സഹകരണ വകുപ്പ് തീരുമാനമെടുത്ത് അറിയിക്കുന്നത് അനുസരിച്ച് തുക വിതരണം ചെയ്യാൻ കഴിയുമെന്ന് ബാങ്ക് പ്രസിഡൻറ് കെ കേശവൻ അറിയിച്ചു.