വിസ്മയ കാഴ്ചയൊരുക്കി കുമരകത്തിന്റെ വലിയ സ്ക്രീനിൽ ഇന്ന് ആദ്യ പ്രദർശനം:  വെൽവെറ്റ് വ്യൂ സിനിമാസിൽ ഇന്ന് 4 പ്രദർശനം

വിസ്മയ കാഴ്ചയൊരുക്കി കുമരകത്തിന്റെ വലിയ സ്ക്രീനിൽ ഇന്ന് ആദ്യ പ്രദർശനം: വെൽവെറ്റ് വ്യൂ സിനിമാസിൽ ഇന്ന് 4 പ്രദർശനം

 

കുമരകം : പൂട്ടിപ്പോയ പഴയ തിയേറ്ററിനു പകരം ആധുനിക സിനിമ കൊട്ടക
സിനിമ പ്രേമികൾക്ക് ആനന്ദത്തിന്റെ നാളുകൾ സമ്മാനിക്കാൻ കുമരകം വെൽവെറ്റ് വ്യൂ സിനിമാസ്” ഇന്ന് ആദ്യ ചിത്രം പ്രദർശിപ്പിക്കും.

രണ്ട് സ്ക്രീനുകളുള്ള അത്യാധുനിക തിയറ്ററിൽ പ്രിത്വിരാജ് ചിത്രം ഗുരുവായൂരമ്പല നടയിൽ” സ്ക്രീൻ ഒന്നിലും, പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയ ചിത്രങ്ങൾ അണിയിച്ചൊരുക്കിയ രതീഷ് രാധാകൃഷ്ണൻ പൊതുവാളിന്റെ സംവിധാനത്തിൽ എത്തുന്ന സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ”
എന്ന സിനിമ സ്ക്രീൻ രണ്ടിലും പ്രേക്ഷകർക്ക് കണ്ട് ആസ്വദിക്കാം.

200 പേർക്ക് ഒരേ സമയം സിനിമ കാണാൻ സാധിക്കുന്ന സ്ക്രീൻ ഒന്നിൽ ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യായായ 4K RGB LASER പ്രോജെക്ഷനും DOLBY ATMOS മാണ് പ്രേക്ഷകർക്കായി ഒരുക്കിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

138 പേർക്ക് ഒരേ സമയം സിനിമ ആസ്വദിക്കാൻ സാധിക്കുന്ന സ്ക്രീൻ രണ്ടിൽ 2K RGB LASER പ്രോജെക്ഷന്റെ ദൃശ്യ മികവും DOLBY 7.1 ശബ്ദക്രമീകരണവുമാണ് ഒരുക്കിയിട്ടുള്ളത്.

ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു

വെൽവെറ്റ് വ്യൂ സിനിമ തിയറ്ററിൽ ചലച്ചിത്രം കാണുവാൻ തിയറ്ററിൽ തന്നെ പ്രവർത്തിക്കുന്ന ബോക്സ്‌ ഓഫീസിൽ (ടിക്കറ്റ് കൗണ്ടർ) നിന്നും നേരിട്ടു ടിക്കറ്റ് എടുക്കാവുന്നതാണ്. കൂടാതെ BOOKMYSHOW ആപ്പ് മുഖേനയും ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഇതിനോടകം നിരവധി പേരാണ് ഓൺലൈനായി ടിക്കറ്റ് ബുക്ക്‌ ചെയ്തിരിക്കുന്നത്. 100, 150, 250 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്കുകൾ.

ദിവസേന 4 പ്രദർശനം

രണ്ട് സ്ക്രീനുകളുള്ള തിയറ്ററിൽ ദിവസേന ഓരോ തിയറ്ററിലും 4 പ്രദർശനം ഉണ്ടായിരിക്കും.

രാവിലെ 11, ഉച്ചക്ക് ശേഷം 2.30, വൈകുന്നേരം 6.30, രാത്രി 9.30 എന്നിവയാണ് പ്രദർശന സമയം.