കള്ള് മൂത്ത യുവാവ് ട്രാൻസ്ഫോർമറിൽ കയറി പരിഭ്രാന്തി പരത്തി: പ്രദേശത്തെ വീട്ടിലെ പെൺകുട്ടിയെ യുവാവ് കൂട്ടിക്കൊണ്ടു പോയതായും പെൺകുട്ടി പിണങ്ങി തിരികെയെത്തിയതായും സൂചന : നാട്ടുകാരേയും പോലീസിനെയും കെഎസ്ഇബിയും യുവാവ് വട്ടം കറക്കിയത് കുമരകം നസ്രത്ത് പള്ളിക്ക് സമീപം
സ്വന്തം ലേഖകൻ
കുമരകം: നവനസ്രത്ത് പള്ളിക്കു സമീപം ട്രാൻസ്ഫോർമറില്‍ കള്ള് മൂത്തു കയറിയ യുവാവിന്റെ പരാക്രമം മൂലം പരിഭ്രാന്തരായി പ്രദേശവാസികൾ.
നാട്ടുകാർ കെഎസ്ഇബി ഓഫീസിലും പോലീസ് സ്റ്റേഷനിലും വിവരമറിയിച്ചതിനേ തുടർന്ന് വൈദ്യുതി ഓഫ് ചെയ്ത് കെഎസ്ഇബി ജീവനക്കാർ അപകടം ഒഴിവാക്കി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നീട്
കുമരകം പോലീസെത്തി ഇയാളെ അനുനയിപ്പിച്ച്
സ്റ്റേഷനിലേക്ക് കൊണ്ടുപോയതോടെയാണ് ഭീതി ഒഴിവായത്.
സമീപ പ്രദേശത്തുള്ള ഒരു വീട്ടിലെ പെണ്‍കുട്ടിയെ ഇയാള്‍ കൂട്ടിക്കൊണ്ടുപോയിരുന്നെന്നും എന്നാല്‍, പെണ്‍കുട്ടി പിണങ്ങി തിരികെ പോന്നുവെന്നും പറയപ്പെടുന്നു. എന്തായാലും യുവാവിന്റെ പരാക്രമം മൂലം പ്രദേശവാസികള്‍ ഏറെ നേരം ഇരുട്ടിലായി.
ഇയാള്‍ തിരുവനന്തപുരം സ്വദേശിയാണെന്നു പറയുന്നു.
Third Eye News Live
0