play-sharp-fill
ശുദ്ധജലം പാഴാക്കരുതെന്ന് വാട്ടർ അതോറിറ്റി: കുമരകത്തെ പൈപ്പ് പൊട്ടൽ കാണുന്നില്ലേയെന്ന് നാട്ടുകാർ:

ശുദ്ധജലം പാഴാക്കരുതെന്ന് വാട്ടർ അതോറിറ്റി: കുമരകത്തെ പൈപ്പ് പൊട്ടൽ കാണുന്നില്ലേയെന്ന് നാട്ടുകാർ:

 

സ്വന്തം ലേഖകൻ
കുമരകം : വേനൽക്കാലത്ത് കുടിവെള്ളം പാഴാക്കരുത് എന്നു മുന്നറിയിപ്പു നൽകുന്ന വാട്ടർ അതോറിറ്റി പക്ഷേ കുമരകത്തെ പൈപ്പ് പൊട്ടൽ കണ്ടില്ല. പൈപ്പ് പൊട്ടി ദിവസവും വൻതോതിലാണ് കുടിവെള്ളം നഷ്ടപ്പെടുന്നത്. കുമരകം 16-ാം വാർഡിൽ ജെ
യ് ഭാരത് ഗ്യാസ് ഏജൻസിക്ക് പടിഞ്ഞാറു വശത്ത് വഴിയരികിലെ പെെപ്പ് പൊട്ടി കുടി വെള്ളം പാഴായിക്കൊണ്ടിരിക്കുന്നു.

 

ഇടറാേഡിലും സമീപത്തെ പുരയിടത്തിലേക്കും വെള്ളം ഒഴുകി പാഴാകുകയാണ്. ദിവസങ്ങളായി ഇത്ര ഏറെ വെള്ളം നഷ്ടപെട്ടു കൊണ്ടിരുന്നിട്ടും അധികാരികൾ അറ്റകുറ്റ പണികൾ നടത്തുന്നില്ലന്ന് സമീപ വാസികൾ പറഞ്ഞു.


പൈപ്പ് പൊട്ടിയ വിവരം അധികാരികളെ അറിയിച്ചെങ്കിലും ഇതുവരെ നന്നാക്കാനുള്ള നടപടി സ്വീകരിക്കുന്നില്ല. പൈപ്പ് പൊട്ടി ശുദ്ധജലം നഷ്ടപ്പെടുന്നതു മൂലം പ്രദേശവാസികൾക്കും നല്ല തോതിൽ വെള്ളം കിട്ടുന്നില്ല. നാട്ടുകാരുടെ പരാതി ഉടൻ പരിഹരിക്കണമെന്നാണ് ആവശ്യം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group