കുമരകം പന്നിക്കോട് ദേവീക്ഷേത്രത്തിൽ പുന:പ്രതിഷ്‌ഠാവാർഷിക മഹോത്സവം ജനു: 22 – ന്
സ്വന്തം ലേഖകൻ
കുമരകം : പന്നിക്കോട് ശ്രീപാർവ്വതീപുരം ദേവീക്ഷേത്രത്തിലെ 11-ാമത് പുന:പ്രതിഷ്‌ഠാവാർഷിക മഹോത്സവം ജനുവരി 22 (1199 മകരം 8) തിങ്കളാഴ്‌ച ക്ഷേത്രം തന്ത്രി എം. എൻ. ഗോപാലൻ ശാന്തിയുടെയും മേൽശാന്തി ദീപു നാരായണൻ ശാന്തിയുടെയും ക്ഷേത്രം ശാന്തി കൃഷ്‌ണകുമാർ ശാന്തികളുടെയും മുഖ്യകാർമ്മികത്വത്തിൽ നടത്തും.
രാവിലെ 5 ന് നിർമ്മാല്യദർശനം, 6 ന് അഷ്‌ടദ്രവ്യ ഗണപതിഹോമം
9 മുതൽ കലശാഭിഷേകം വിശേഷാൽ പൂജകൾ,
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വൈദിക താന്ത്രിക രംഗത്ത് 50 വർഷം പൂർത്തിയാക്കിയ പ്രതിഷ്‌ഠാചാര്യൻ എം.എൻ. ഗോപാലൻ തന്ത്രികൾക്ക് ആദരവ് നൽകും, തുടർന്ന് മഹാപ്രസാദമൂട്ട്
പ്രസാദമൂട്ട് വഴിപാടായി നടത്തുന്നത് ബിപിൻകുമാർ, ആര്യ കോക്കോത്ത് .
വൈകുന്നേരം 5.00ന് നടതുറക്കൽ 5.30 ന് ഭഗവതി സേവ 6.30 ന് ദീപാരാധന
തുടർന്ന് ദേശതാലപ്പൊലി (മൂലേച്ചേരി) പാട്ടമ്പലത്തിൽനിന്ന് ആരംഭിക്കും.
Third Eye News Live
0