play-sharp-fill
കുമരകം പഞ്ചായത്തിലെ പാലിയേറ്റീവ് രാേഗികളുടെ സംഗമം “സ്പർശം” ശ്രദ്ധേയമായി:

കുമരകം പഞ്ചായത്തിലെ പാലിയേറ്റീവ് രാേഗികളുടെ സംഗമം “സ്പർശം” ശ്രദ്ധേയമായി:

സ്വന്തം ലേഖകൻ

കുമരകം : പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് കുമരകം പഞ്ചായത്തിലെ പാലിയേറ്റീവ് രോഗികളുടെ സംഗമം “സ്പർശം” പരിപാടി ശ്രദ്ധേയമായി.സംസ്കാരിക നിലയത്തിൽ ഇന്ന് (തിങ്കൾ) രാവിലെ നടന്ന സംഗമത്തിൽ പാലിയേറ്റീവ് രോഗികൾക്ക് സ്നേഹ സമ്മാന വിതരണവും പാലിയേറ്റീവ് ജീവനക്കാരേയും ആശാവർക്കർമാരേയും ആദരിക്കുകയും ചെയ്തു.

പഞ്ചായത്ത് പ്രസിഡൻ്റ് ധന്യാ സാബുവിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യാേഗം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്തു. ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യാ രാജൻ മുഖ്യ പ്രഭാക്ഷണം നടത്തി

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

. ഡോ: റോസിലിൻ ജോസഫ്, വി. കെ. ജോഷി, കവിതാലാലു, മേഘലാ ജോസഫ് മറ്റ് പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.