play-sharp-fill
കുമരകം ഗവ.ഹയർസെക്കൻഡറി വാർഷിക ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

കുമരകം ഗവ.ഹയർസെക്കൻഡറി വാർഷിക ആഘോഷങ്ങൾക്ക് വർണ്ണാഭമായ തുടക്കം

സ്വന്തം ലേഖകൻ
കുമരകം : ഗവൺമെന്റ് ഹയർ സെക്കൻഡറി ആൻഡ് വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വാർഷികാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. 106 വർഷങ്ങൾ നീണ്ട സ്കൂൾ ചരിത്രത്തിന്റെ അവിസ്മരണീയ മുഹൂർത്തങ്ങളിൽ ഒന്നായിരുന്നു ആഘോഷ ദിനം. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി എൻ വാസവൻ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായും കുമരകം ഗ്രാമത്തിന്റെയും സംസ്കാരത്തിന്റെയും ആവശ്യകത മുൻനിർത്തിയും സ്കൂൾ വികസനത്തിന്റെ ഭാഗമായി പുതിയ സ്കൂൾ കെട്ടിടവും, സിന്തറ്റിക് ട്രാക്കും ഉൾക്കൊള്ളുന്ന ഗ്രൗണ്ടുംനിർമ്മിച്ചു

നൽകുന്നതിന് വേണ്ട നടപടികൾ ഉടൻ കൈക്കൊള്ളുമെന്ന് അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു. മികച്ച ക്ലാസ് മുറികളും ലാബും നൽകുക എന്നുള്ളത് ലക്ഷ്യമിട്ടുകൊണ്ട് തന്നെയാണ് ഗവൺമെന്റിന്റെ പ്രവർത്തനം എന്നും അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രവർത്തനങ്ങളിൽ സ്കൂൾ കെട്ടിട വികസനവും ഭൗതിക സാഹചര്യവും മികച്ച ലാബ് സൗകര്യവും ഉൾപ്പെടുത്താൻ ശ്രമിക്കുമെന്നും അധ്യക്ഷ പ്രസംഗത്തിൽ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ വി ബിന്ദു പ്രസ്താവിച്ചു.

കുട്ടികളുടെ സർവ്വതോൻമുഖമായ പ്രവർത്തനങ്ങൾക്കെല്ലാംഎന്നും കൂടെയുണ്ടാവുമെന്നുംഅവരുടെ പാഠ്യേതര പ്രവർത്തനങ്ങൾക്കും ബുദ്ധിവികാസത്തിനും വേണ്ടുന്ന എല്ലാ സഹായങ്ങളും ഉണ്ടാവും എന്നും കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ധന്യ സാബു പറഞ്ഞു. പിടിഎ പ്രസിഡണ്ട് വി എസ് സുഗേഷ്സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗം മേഖലാ ജോസഫ്, ജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രദീപ്കുമാർ ഇ ആർ, കുമരകം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി കെ ജോഷി, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ പൂജ ചന്ദ്രൻ, ഹൈസ്കൂൾ എച്ച് എം സുനിത പി എം, എന്നിവർ പ്രസംഗിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group