കുമളി ചെക്ക് പോസ്റ്റിൽ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ; ഇവർ സഞ്ചരിച്ച കാറിൽ നിന്ന് 400 ഗ്രാം കഞ്ചാവും 12000 രൂപയും എക്സൈസ് സംഘം കണ്ടെടുത്തു; പിടിയിലായത് തിരുവനന്തപുരം സ്വദേശികൾ
കുമളി: കുമളി ചെക്ക്പോസ്റ്റിൽ കഞ്ചാവുമായി യുവതി അടക്കം മൂന്ന് പേർ പിടിയിൽ. തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശികളായ ടിറ്റൊ(26) ഹലീൽ (40) മൃദൂല രാജ് (26) എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്.
ഇവർ സഞ്ചരിച്ച കാറും കസ്റ്റഡിയിലെടുത്തു. വാഹനത്തിൽ നിന്ന് 400 ഗ്രാം കഞ്ചാവും, 12000 രൂപയും ഏക്സൈസ് സംഘം കണ്ടെടുത്തു.
Third Eye News Live
0