കുഫോസ് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലല്ല; ഗവര്‍ണറുടെ നിലപാടിനെ ശരിവയ്ക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് പറയാനാകില്ല; വി.സി നിയമനം റദ്ദുചെയ്തതില്‍ വിശദീകരണവുമായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു
സ്വന്തം ലേഖകൻ
കൊച്ചി: ഫിഷറീസ് സര്‍വകലാശാല ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ പരിധിയിലല്ലെന്ന് മന്ത്രി ഡോ.ആര്‍ ബിന്ദു. ഗവര്‍ണറുടെ നിലപാടിനെ ശരിവയ്ക്കുന്നതാണ് ഹൈക്കോടതി വിധിയെന്ന് പറയാനാകില്ലെന്നും യുജിസി മാനദണ്ഡങ്ങള്‍ പാലിച്ചാണ് എല്ലാ നിയമനങ്ങളുമെന്നും മന്ത്രി ആര്‍ ബിന്ദു പ്രതികരിച്ചു.
സംസ്ഥാന സര്‍ക്കാരിന് തിരിച്ചടിയായാണ് കുഫോസ് (കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്റ് ഓഷ്യന്‍ സ്റ്റഡീസ്) വൈസ് ചാന്‍സലര്‍ നിയമനം ഹൈക്കോടതി റദ്ദുചെയ്തത്. എറണാകുളം സ്വദേശിയായ ഡോ.കെ കെ വിജയന്‍, ഡോ.സദാശിവന്‍ എന്നിവരാണ് ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഈ ഹര്‍ജിയിലാണ് കുഫോസ് വി സി നിയമനം റദ്ദാക്കിക്കൊണ്ടുള്ള ഹൈക്കോടതി വിധി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുഫോസ് വി സിയായ ഡോ.കെ റിജി ജോണിനെ നിയമിച്ചത് യുജിസി ചട്ടപ്രകാരമല്ലെന്നെ വാദം ഹൈക്കോടതി അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ചിന്റേതാണ് നിര്‍ണായക ഉത്തരവ്.ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയവരില്‍ ഒരാളാണ് റിജി കെ ജോണ്‍.
യുജിസി മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമായാണ് റിജി ജോണിന്റെ നിയമനം എന്നായിരുന്നു ഹര്‍ജിയിലെ പ്രധാന വാദം. സാങ്കേതിക സര്‍വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രിംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ റിജി ജോണിന്റെ നിയമനവും നിലനില്‍ക്കില്ല എന്നും ഹര്‍ജിക്കാര്‍ കോടതി മുമ്പാകെ വാദിച്ചു.
യുജിസി നിയമനങ്ങള്‍ ലംഘിച്ചായിരുന്നു വി സി നിയമനമെങ്കില്‍ അത് ചോദ്യം ചെയ്യപ്പെടുമായിരുന്നു. കുഫോസിന്റെ കാര്യത്തില്‍ കാര്യങ്ങള്‍ പരിശോധിച്ച ശേഷമേ പ്രതികരിക്കൂ എന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി പറഞ്ഞു.