കുടുംബി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്ന് കേരള കുടുംബി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു
സ്വന്തം ലേഖകന്‍
വൈക്കം: കുടുംബി സമുദായത്തെ പട്ടികവര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് കേരള കുടുംബി സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ 54-ാം സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.
വൈക്കം ശ്രീനാരായണ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കേരള കുടുംബി സേവാ അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ.വി.സുരേഷ് ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ രംഗത്ത് സംവരണം ലഭിച്ചതോടെ 300 ഓളം പേര്‍ ഡോക്ടര്‍മാരായി.
സര്‍ക്കാര്‍ സര്‍വീസില്‍ സംവരണം ലഭിച്ചാല്‍ മാത്രമേ സാമ്പത്തിക പരാധീനത അനുഭവിക്കുന്ന കുടുംബി സമുദായത്തിന് ജീവിത പുരോഗതി ഉണ്ടാവുകയുള്ളുവെന്നും സുരേഷ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കെ.കെ.എ സംസ്ഥാന പ്രസിഡന്റ് പാര്‍ത്ഥീവ് എം കുമാര്‍ അധ്യക്ഷത വഹിച്ചു. സി.കെ.ആശ എംഎല്‍എ മുഖ്യാതിഥി ആയിരുന്നു. കെ.എസ്.ജനറല്‍ സെക്രട്ടറി ടി.എസ്.ശരത്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി മനു കൃഷ്ണ, സംസ്ഥാന ട്രഷറര്‍ അഭിരാമി, ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ് പി.ആര്‍.സുഭാഷ്, കെ.ആര്‍.ജയപ്രസാദ്, എം.സി.സുരേന്ദ്രന്‍, ബിന്ദു സുബ്രഹ്‌മണ്യന്‍, ഇ.എം.രവീന്ദ്രന്‍, ജി.രഘുനാഥ്, എന്‍.ജി.ബിജു എന്നിവര്‍ സംബന്ധിച്ചു.