റിസോർട്ടുകളിലേക്ക് ഇഷ്ടം പോലെ വെള്ളം: നാട്ടുകാർക്ക് കിട്ടുന്നത് നൂൽ വണ്ണത്തിൽ: കുമരകത്തിന്റെ തെക്കൻ പ്രദേശത്തുകാർ കുടിവെള്ളം കിട്ടാതെ വലയുന്നു: കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്:

റിസോർട്ടുകളിലേക്ക് ഇഷ്ടം പോലെ വെള്ളം: നാട്ടുകാർക്ക് കിട്ടുന്നത് നൂൽ വണ്ണത്തിൽ: കുമരകത്തിന്റെ തെക്കൻ പ്രദേശത്തുകാർ കുടിവെള്ളം കിട്ടാതെ വലയുന്നു: കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്:

 

സ്വന്തം ലേഖകൻ

കുമരകം: റിസോർട്ടുകളിലേക്ക് ഇഷ്ടം പോലെ വെള്ളം. നാട്ടുകാർക്ക് വെള്ളമില്ല. കിട്ടുന്നതാകട്ടെ നൂൽ വണ്ണത്തിൽ.
കുമരകത്തിന്റെ തെക്കൻ മേഖലയായ അട്ടിപീടിക, നസ്രത്ത് പള്ളി, കരിയിൽ എന്നീ പ്രദേശങ്ങളിൽ ആഴ്ചകളായി കുടിവെള്ളം നൂൽ വണ്ണത്തിലാണ് എത്തുന്നത്. റിസോർട്ടുകളിലേക്ക് പോകുന്ന പൈപ്പിൽ യഥേഷ്ടം വെള്ളം എത്തുകയും ചെയ്യുന്നുവെന്നാണ് പരാതി.

പഞ്ചായത്ത് ഭരണസമിതിയും വാട്ടർ അതോറിറ്റിയും ഈ പ്രദേശത്ത് സാധാരണ ജനങ്ങളെ തിരിഞ്ഞു നോക്കാതെ മൗനം പാലിക്കുകയാണ്.
ഇതിനെതിരെ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധയോഗം ചേർന്നു. എത്രയും വേഗം ഇതിനൊരു പരിഹാരം കണ്ടില്ലെങ്കിൽ പഞ്ചായത്ത് ഓഫീസിലേക്കും വാട്ടർ അതോറിറ്റി ഓഫീസിലേക്കും പ്രതിഷേധ മാർച്ച് ഉൾപ്പെടെ ഉള്ള സമരപരിപാടികൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മണ്ഡലം പ്രസിഡണ്ട് വി.എസ് പ്രദീപ്കുമാർ അധ്യക്ഷത വഹിച്ച യോഗത്തിൽ എ വി തോമസ് ആര്യപ്പളളി, രഘു അകവൂർ, സി.ജെ സാബു, കൊച്ചുമോൻ പൗലോസ്, സഞ്ജയ് മോൻ ആഞ്ഞിലിപ്പറമ്പിൽ, റോയി കരിയിൽ, പഞ്ചായത്ത് അംഗങ്ങളായ പി.കെ മനോഹരൻ, ജോഫി ഫെലിക്സ്, ദിവ്യ ദാമോദരൻ എന്നിവർ സംസാരിച്ചു.