കുടിലും മറ്റത്തിൽ യോഗ്വീശ്വരാ, പുളിയാംമ്പുള്ളി ഭഗവതി ക്ഷേത്രത്തിലെ ഒന്നാം തിരു ഉത്സവം മാർച്ച് 20 ന്
സ്വന്തം ലേഖകൻ
കുടിലും മറ്റത്തിൽ യോഗ്വീശ്വരാ, പുളിയാംമ്പുള്ളി ഭഗവതി ക്ഷേത്രത്തിലെ ഒന്നാം തിരു ഉത്സവം മാർച്ച് മാസം20-ാം തിയതി ( മീനം 8 ) പൂയം നാളിൽ കൊണ്ടാടുകയാണ്. ന്നൂറ്റാണ്ടുകൾക്ക് മുമ്പ് കൂടിലുo മറ്റത്തിലെ ഒരു കാർണവർ തുടക്കം ക്കുറിച്ച ക്ഷേത്രം പിന്നീട് നശിച്ച് നാമാവശേഷം ആയി.
പിന്നീട് പതിറ്റാണ്ടുകൾ പിന്നിട്ട് 2023 മാർച്ച് മാസം പുനരുദ്ധരിക്കുകയും പൂജകൾ നടത്തി വരുന്നതുമായ ക്ഷേത്രത്തിന്റെ മുഖ്യ പ്രതീഷ്ഠാ യോഗീശ്വര സ്ഥാനത്തുള്ള ഗുരു കാർണവരും, പുളിയാം മ്പുള്ളിയോടൊപ്പം ഉള്ള ഭദ്രാ കാളിയമ്മയും ആണ്. സമീപ പ്രദേശത്ത് പുളിയാം മ്പുളളി തമ്പുരാന്റെ പ്രതാന പ്രതിഷ്ടയുള്ള ഒരു ഷേത്രം കൂടിയാണിത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കുടിലും മറ്റത്തിൽഎന്ന വീട്ടുപേരിൽ പെട്ട പിൻ തലമുറക്കാർ പിന്നീട് ഒരപ്പാനിയിൽ, പോട്ടുകടവ്, അറിയാനി ക്കൽ, പൂവത്തുങ്കൽ, വലിയ പാറയ്ക്കൽ, തേക്കു മലകുന്ന് എന്നീ വീട്ടുപേര് സ്വീകരിച്ച് കേരളത്തിനകത്തും പുറത്തും മാറി പോയ നൂറ് കണക്കിന് കുടുംബ സാഖയിൽ പെട്ടവരുടെ കുലദേവതാ / കുടുംബ ദേവതാ ക്ഷേത്രം കൂടി ആണിത്.
ക്ഷേത്രത്തിൽ ദേശ, ജാതി മത വിത്യാസങ്ങൾ ഒന്നും തന്നെ ഇല്ലാതെ ഏവർക്കും കണ്ടു തൊഴുത് അഭീഷ്ട സിദ്ധി നേടാവുന്നതാണ്. ഈ ക്ഷിപ്ര അനുഗ്രഹദായകമായ ക്ഷേത്രം കോട്ടയം ജില്ലയിലെ രാമപുരം പഞ്ചായത്തിൽ കൊണ്ടാട് പള്ളിക്കണ്ടത്തിനു സമീപം കുടിലും മറ്റത്തിൽ തറവാടിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:7306056386