കനത്ത മഴയിൽ തൊടുപുഴ കുടയത്തൂരില്‍ ഉരുള്‍പൊട്ടി ഒരു വീട് തകര്‍ന്നു; മണ്ണിനടിയില്‍ പെട്ടത് കുടുംബത്തിലെ അഞ്ച് പേര്‍; രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തു; മറ്റുള്ളവരെ കണ്ടെത്താന്‍ തിരച്ചില്‍ ഊര്‍ജ്ജിതം; ദുരന്തം പുലര്‍ച്ചെ നാല് മണിയോടെ…..
സ്വന്തം ലേഖിക
ഇടുക്കി: സംസ്ഥാനത്ത് മഴ തുടരവെ ഇന്ന് പുലര്‍ച്ചെ തൊടുപുഴയില്‍ ഉരുള്‍പൊട്ടി ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മണ്ണിനടിയില്‍ പെട്ടു.
രണ്ട് മൃതദേഹം കണ്ടെടുത്തു. ഉരുള്‍പൊട്ടലില്‍ ഒരു വീട് തകര്‍ന്നു. ചിറ്റടിച്ചാലില്‍ സോമന്റെ വീടാണ് തകര്‍ന്നത്. സോമന്‍, അമ്മ തങ്കമ്മ , ഭാര്യ ഷിജി മകള്‍ നിമ ,നിമയുടെ മകന്‍ ആദിദേവ് ഇവര്‍ മണ്ണിനടിയില്‍ പെട്ടു. ഇതില്‍ തങ്കമ്മയുടെ മൃതദേഹം കണ്ടെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
മണ്ണിനടിയില്‍ ഇപ്പോള്‍ നാലു പേര്‍ കുടുങ്ങി കിടക്കുന്നുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമം തുടങ്ങി. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് രക്ഷാ പരവര്‍ത്തനം നടത്തുന്നത്.
കുടയത്തൂര്‍ സംഗമം കവലക്ക് സമീപം ആണ് സംഭവം. പുലര്‍ച്ചെ നാല് മണിയോടെ ആണ് ഉരുള്‍പൊട്ടല്‍ ഉണ്ടായത് .റവന്യു വകുപ്പും സ്ഥലത്തുണ്ട്. ഇന്നലെ രാത്രി 10.30 ഓടെ കനത്ത മഴയായിരുന്നു. എന്നാല്‍ ഇപ്പോള്‍ മഴ ഇല്ല.
ഭയങ്കരമായ രീതിയില്‍ മണ്ണടിഞ്ഞ് കിടക്കുന്നുണ്ട്. ജെ സി ബി ഉപയോഗിച്ച് മണ്ണ് നീക്കാനാണ് ശ്രമം തുടരുകയാണ്. എന്നാല്‍ മണിക്കൂറുകള്‍ ശ്രമിച്ചിച്ചാണ് ജെ സി ബിക്ക് ഇവിടെ എത്താനായത്. ഉരുള്‍പൊട്ടി ഒരു വശത്തേക്കാണ് മണ്ണും കല്ലും വെള്ളവും എത്തിയത്. ആ ഭാഗത്ത് അധികം വീടുകള്‍ ഇല്ലാത്തതിനാല്‍ അതിഭയങ്കരമായ അപകടം ഒഴിവായി. മലവെള്ളപാച്ചില്‍ ഇപ്പോഴും തുടരുന്നുണ്ട്. ചില വീടുകളില്‍ വെള്ളം കറിയിട്ടുണ്ട്.