play-sharp-fill
കന്യാമറിയത്തിന്റെ ദർശന തിരുനാളിന് ഇന്ന് കൊടിയേറും

കന്യാമറിയത്തിന്റെ ദർശന തിരുനാളിന് ഇന്ന് കൊടിയേറും

സ്വന്തം ലേഖകൻ

കോട്ടയം: കുടമാളൂർ സെൻമേരിസ് മേജർ ആർക്കി എപ്പിസ്കോപ്പൽ ദേവാലയത്തിൽ പരിശുദ്ധ കന്യാമറിയത്തിന്റെ ദർശന തിരുനാളിന് ഇന്ന് കൊടിയേറും.

തിരുനാളിനോടനുമുബന്ധിച്ച് പതിമൂന്നുമണി ആരാധന നടത്തി. ജനപ്രതിനിധി ഉദ്യോ​ഗസ്ഥ സം​ഗമം മന്ത്രി വി. എൻ വാസവൻ ഉദ്ഘാടനം ചെയ്തു. ആർച്ച് പ്രീസ്റ്റ് ഫാ. ഡോക്ടർ മാണി പുതിയിടം അധ്യക്ഷതവഹിച്ചു. തോമസ് ചാഴികാടൻ എം പി, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ വിവിധ ത്രിതല പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നു വൈകിട്ട് 5 45 ന് ഇടവകയുടെ വിവിധ വാർഡ് കേന്ദ്രങ്ങളിൽ നിന്നു വചന ജ്യോതിയും മുക്തി അമ്മയുടെ ഛായാചിത്രവും വഹിച്ചുകൊണ്ടുള്ള പ്രയാണം പള്ളിയങ്കണത്തിൽ എത്തിച്ചേരും.

തുടർന്ന് സഹ പ്രസുദേന്തി വാഴ്ച. മുഖ്യ പ്രസുദേന്തി ഇ. ജെ ജോസഫുകുട്ടി ഇടപ്പള്ളിൽ തിരുനാൾ കൊടി സ്വീകരിച്ചു പ്രദക്ഷിണമായി കൊടിമരച്ചുവട്ടിൽ എത്തും. ആർച്ച് പ്രീസ്റ്റ് ഫാ. ഡോ.മാണി പുതിയിടം കൊടിയേറ്റ് നിർവഹിക്കും. തുടർന്ന് ലദീഞ്ഞ് കുർബാന നാളെ രാവിലെ 6, 7 ,11 സമയങ്ങളിൽ കുർബാന ഉണ്ടായിരിക്കും