play-sharp-fill
മാലിന്യ സംസ്കരണത്തിന് ന​ഗരസഭ ആവിഷ്കരിച്ച പദ്ധതികളെല്ലാം വൻ  പരാജയം;  മാലിന്യക്കൂമ്പാരങ്ങൾ ന​ഗരത്തിന്റെ പല ഭാ​ഗങ്ങളിലും നിത്യകാഴ്ചയാകുന്നു;  അധികൃതരുടെ അനാസ്ഥ മൂലം ചീഞ്ഞ് നാറി കോട്ടയം

മാലിന്യ സംസ്കരണത്തിന് ന​ഗരസഭ ആവിഷ്കരിച്ച പദ്ധതികളെല്ലാം വൻ പരാജയം; മാലിന്യക്കൂമ്പാരങ്ങൾ ന​ഗരത്തിന്റെ പല ഭാ​ഗങ്ങളിലും നിത്യകാഴ്ചയാകുന്നു; അധികൃതരുടെ അനാസ്ഥ മൂലം ചീഞ്ഞ് നാറി കോട്ടയം

സ്വന്തം ലേഖകൻ

കോട്ടയം: കോട്ടയം ന​ഗരം മാലിന്യ കുമ്പാരങ്ങൾക്കൊണ്ട് നിറയുന്നു. മാലിന്യ സംസ്ക്കരണത്തിൽ ന​ഗരസഭ ആവിഷ്കരിച്ച പദ്ധതികളെല്ലാം വൻ പരാജയം. കോവിഡ് പടർന്ന് പി‌ടിക്കുമ്പോഴും, നിയന്ത്രണങ്ങളിൽ സി കാറ്റ​ഗറിയിലെത്തിയിട്ടും ദിവസവും നിരവധി ആളുകൾ വന്നുപോകുന്ന തിരുനക്കരയുള്‍പ്പെടെയുള്ള ജനവാസ മേഖലകളില്‍ മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുകയാണ്.

നഗരസഭയുടെ മാലിന്യ നിക്ഷേപ കേന്ദ്രമായ വടവാതൂര്‍ ഡമ്പിങ് യാര്‍ഡ് അടച്ചു പൂട്ടിയതിനു ശേഷം മാലിന്യ സംസ്കരണത്തിന് വിവിധ പദ്ധതികള്‍ നഗരസഭ ആവിഷ്‌കരിച്ചുവെങ്കിലും ഒന്നും ഫലപ്രദമായില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പദ്ധതികളും പണവുമുണ്ടെങ്കിലും മാലിന്യ സംസ്‌കരണത്തിന് കോട്ടയം നഗരസഭയ്ക്ക് സ്ഥിരം സംവിധാനമില്ലാത്തതാണ് പ്രതിസന്ധിക്ക് കാരണം.

നഗരത്തിലെ മാലിന്യ പോയിന്‍റുകള്‍ നിറഞ്ഞു കവിഞ്ഞ് അഴുകിയ മാലിന്യങ്ങള്‍ നടു റോഡില്‍ കിടക്കുന്നത് നിത്യ കാഴ്ചയാണ്.

ക്ലീന്‍ കേരള കമ്പനിക്ക് കൈമാറാന്‍ നഗരസഭ ശേഖരിക്കുന്ന മാലിന്യങ്ങള്‍ നാഗമ്പടം പോപ് മൈതാനത്തിന് സമീപം കുര്യന്‍ ഉതുപ്പ് റോഡില്‍ നഗരസഭയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് കൂന കൂടി കിടക്കുകയാണ്. ഡിസംബറില്‍ ഈ ചവറുകള്‍ക്ക് തീപിടിച്ച്‌ റോഡരികിലെ പുസ്‌തക കടകള്‍ക്ക് തീ പിടിച്ചിരുന്നു. പുസ്‌തകങ്ങള്‍ കത്തി നശിച്ചുവെങ്കിലും ആളപായമുണ്ടായില്ല.

അതേസ്ഥലത്താണ് നഗരസഭ വീണ്ടും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത്. തൂമ്പൂര്‍ മൂഴി മോഡല്‍ പ്രോജക്‌ട് പലയിടത്തും സ്ഥാപിച്ചെങ്കിലും മാലിന്യ സംസ്‌കരണം നടക്കുന്നില്ല. നഗരസഭ ഭരണ സമിതിയുടെ അനാസ്ഥയാണ് മാലിന്യ പ്രശ്നം പരിഹാരിക്കാന്‍ തടസമായിരിക്കുന്നതെന്നാണ് പൊതുവെ ഉയരുന്ന പരാതി.