play-sharp-fill
പ്രസൂന്‍ സുഗതൻ എഴുതിയ ആന്തരികസത്തയുടെ പ്രകാശന ചടങ്ങ് കോട്ടയം പ്രസ്‌ക്ലബില്‍ നടന്നു

പ്രസൂന്‍ സുഗതൻ എഴുതിയ ആന്തരികസത്തയുടെ പ്രകാശന ചടങ്ങ് കോട്ടയം പ്രസ്‌ക്ലബില്‍ നടന്നു

സ്വന്തം ലേഖകന്‍

കോട്ടയം: പ്രസൂന്‍ സുഗതൻ എഴുതിയ “ആന്തരികസത്ത”  പുസ്തകത്തിന്റെ പ്രകാശന ചടങ്ങ് കോട്ടയം പ്രസ്‌ക്ലബില്‍ നടന്നു. ആലപ്പി രംഗനാഥാണ് ചടങ്ങിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചത്. സ്വാഗത പ്രസംഗം- പിജി ഗോപാലകൃഷ്ണന്‍. മണികണ്ഠദാസ് കുഞ്ചു പ്രകാശനം ചെയ്ത പുസ്തകത്തിന്റെ ആദ്യ കോപ്പി കെഎസ് പത്മകുമാര്‍ സ്വീകരിച്ചു. പ്രശസ്ത വാസ്തു ആചാര്യന്‍ കൂടിയായ പ്രസൂന്‍ സുഗതന്റെ രണ്ടാമത്തെ പുസ്തകമാണ് ആന്തരികസത്ത. 20 അദ്ധ്യായങ്ങളാണ് പുസ്തകത്തിന്.

 

ഒരു മനുഷ്യന്റെ യഥാര്‍ത്ഥ അറിവ്, ബാഹ്യ പ്രകടനങ്ങളിലല്ല. ആന്തരിക ജ്ഞാനത്തിലാണ്. സ്വയം ആരാണെന്നെറിയുകയാണ് ഏറ്റവും പ്രധാനം. എന്നാലിപ്പോള്‍ സ്വയം മനസ്സിലാക്കാതെ മറ്റുള്ളവരെ മനസ്സിലാക്കാനാണ് മനുഷ്യന്‍ തിരക്ക് കൂട്ടുന്നത്. അവരുടെ ചെയതികള്‍ കുറ്റപ്പെടുത്തുന്ന സമയത്ത് സ്വന്തം ശേഷികളും അറിവുകളും പോരായ്മകളും കണ്ടെത്താനാണ് ശ്രമിക്കേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

ഇപ്പോള്‍ സ്വയം തിരിച്ചറിഞ്ഞാല്‍ മാത്രമേ ഭാവിയില്‍ ശോഭിക്കാനാവൂ. നമ്മുടെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന കഴിവുകള്‍ കണ്ടെത്താനും പോരായ്മകള്‍ പരിഹരിക്കാനും ധ്യാനത്തിലൂടെ സാധിക്കൂ. അറിവുകളെ നിത്യേന ഉണര്‍ത്തി അറിവിന്റെ ഉയര്‍ന്ന തലത്തില്‍ എത്തിച്ചേരാനാകും.

 

ഇത് മാത്രമല്ല, ധ്യാനം, ജപം, മെഡിറ്റേഷന്‍ എന്നിവയിലൂടെ മദ്യപാനവും പുകവലിയും ഉപേക്ഷിച്ച് സമ്പനതയിലെത്താനും സാധിക്കും. പുസ്തകത്തിന്റെ ഇരുപതാം അധ്യായത്തിന്റെ പേര് തന്നെ സമ്പന്നതയുടെ താക്കോല്‍ എന്നാണ്. സന്യാസിമാരുടെ ധ്യാന സമ്പ്രദായമായ കുണ്ഡലനീധ്യനത്തിലൂടെ ദേവതുല്യരാകാന്‍ സാധാരണക്കാരെ സഹായിക്കുക കൂടിയാണ് പുസ്തകത്തില്‍.