കള്ളൻ ഷോറൂമിൽ തന്നെ..! ചവിട്ടുവേലിയിലെ പോപ്പുലർ വെഹിക്കിൾസിൽ നിന്നും കാർ ആക്സസറീസ് മോഷണം പോയ സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിൽ; ഗാന്ധിനഗർ പോലീസിന്റെ പിടിയിലായത് പനച്ചിക്കാട് സ്വദേശി; കാർ ക്യാമറകളും അലോയ് വീലുകളും ഉൾപ്പെടെ കോട്ടയത്തുള്ള മറ്റൊരു കാർ ആക്സസറി കടയിൽ വിൽക്കുവാൻ ശ്രമിച്ചത് അധികാരികളുടെ കണ്ണുവെട്ടിച്ച്

സ്വന്തം ലേഖകൻ

ഗാന്ധിനഗർ : കോട്ടയം ചവിട്ടുവേലി ഭാഗത്തുള്ള പോപ്പുലർ വെഹിക്കിൾ ആൻഡ് സർവീസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിൽ നിന്നും 1,20,000/- രൂപ വില വരുന്ന കാർ ആക്സസറീസ് മോഷണം പോയതുമായി ബന്ധപ്പെട്ട, അന്വേഷണത്തിൽ സ്ഥാപനത്തിലെ ജീവനക്കാരൻ കുടിയായ കോട്ടയം പനച്ചിക്കാട്, വെള്ളൂതുരുത്തി ഭാഗത്ത് ഛായ വീട്ടിൽ വിപിൻ ആർ (49) നെ ഗാന്ധിനഗർ പോലീസ് അറസ്റ്റ് ചെയ്തു.

ഷോറൂം ജീവനക്കാരനായ വിപിൻ ഷോറൂമിൽ നിന്നും കാർ ക്യാമറകൾ, സെൻട്രൽ ലോക്കുകൾ, അലോയ് വീലുകൾ, സ്പീക്കറുകൾ തുടങ്ങിവ മോഷ്ടിക്കുകയും തുടർന്ന് ഷോറൂം അധികാരികളുടെ കണ്ണുവെട്ടിച്ച് കോട്ടയത്തുള്ള മറ്റൊരു കാർ ആക്സസറി കടയിൽ വിൽക്കുവാൻ ശ്രമിക്കുമ്പോഴാണ് മോഷണം മുതലകളുമായി ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നിർദേശ പ്രകാരം ഗാന്ധിനഗർ SHO ഷാജി കെ, SI മാരായ വിദ്യ , മനോജ് CPO സോണി തോമസ് എന്നിവരടങ്ങിയ പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പിന്നീട് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റെ് ചെയ്തു