play-sharp-fill
അൻവറിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമായി പറഞ്ഞു തീർക്കേണ്ടതല്ല: കേരളത്തിൽ നിന്നുള്ള കേന്ദ്രകമ്മിറ്റി, പോളിറ്റ് ബ്യൂറോ അംഗങ്ങൾ ഇക്കാര്യത്തിൽ പ്രതികരിക്കാത്തതെന്ത്? കെ സുരേന്ദ്രൻ.

അൻവറിന്റെ ആരോപണങ്ങൾ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയുമായി പറഞ്ഞു തീർക്കേണ്ടതല്ല: കേരളത്തിൽ നിന്നുള്ള കേന്ദ്രകമ്മിറ്റി, പോളിറ്റ് ബ്യൂറോ അംഗങ്ങൾ ഇക്കാര്യത്തിൽ പ്രതികരിക്കാത്തതെന്ത്? കെ സുരേന്ദ്രൻ.

സ്വന്തം ലേഖകൻ

ഡൽഹി: ഭരണകക്ഷി എം എൽ എയായ പി വി അൻവർ പൊതുസമൂഹത്തിനു മുന്നിൽ ഉന്നയിച്ചിട്ടുള്ള ഗുരുതരമായ ആരോപണങ്ങൾ മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ചേർന്ന് പറഞ്ഞു തീർക്കേണ്ട വിഷയമല്ലെന്നു ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ.

മുഖ്യമന്ത്രിയുടെ ഓഫീസിലിരുന്ന് പൊളിറ്റിക്കൽ സെക്രട്ടറിയും ക്രമസമാധാന ചുമതലയുള്ള എ ഡി ജി പിയും ചെയ്ത കൊള്ളരുതായ്മകൾ പിണറായി വിജയനും പി വി അൻവറും തമ്മിലുള്ള വ്യക്തിപരമായ കാര്യമായി ചുരുങ്ങരുത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇത് സി പി എമ്മിന്റെ ആഭ്യന്തര കാര്യമല്ലെന്നും ദില്ലിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേ അദ്ദേഹം പറഞ്ഞു. പാർട്ടി നേതാക്കളും മുഖ്യമന്ത്രിയും ആലോചിച്ച് ഒത്തുതീർപ്പാക്കേണ്ട വിഷയമല്ല ഇത്.

സംസ്ഥാനത്തെ ബാധിക്കുന്ന ഗൗരവതരമായ വിഷയമാണ് അൻവർ ഉന്നയിച്ചിട്ടുള്ളത്. എനിക്ക് മുഖ്യമന്ത്രിയും പാർട്ടിയും ആണ് ഏറ്റവും വലുതെന്ന പിവി അൻവറിന്റെ മറുപടിയിലൂടെ ഈ പ്രശ്നങ്ങൾ അവസാനിക്കില്ല. മന്ത്രിമാരുടെ ഫോൺ ചോർത്തൽ, സ്വർണ്ണ കള്ളക്കടത്ത്, മയക്കുമരുന്ന് വിപണനം, കൊട്ടേഷൻ സംഘങ്ങൾ, ആളെ കൊല്ലിക്കൽ തുടങ്ങിയ ഗൗരവതരമായ ആരോപണങ്ങളാണ് മുഖ്യമന്ത്രിയുടെ രണ്ട് വിശ്വസ്തർക്കെതിരെ അൻവർ ഉന്നയിച്ചിരിക്കുന്നത്.

എന്ത് അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രി അൻവറിനെ വിളിച്ചുവരുത്തി ഒത്തുതീർപ്പാക്കാൻ ശ്രമിക്കുന്നത്? ആരെ സംരക്ഷിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്? സി പി എമ്മിന്റെ കേന്ദ്രകമ്മിറ്റിയുടെ കണ്ണും കാതും അടഞ്ഞുപോയോ എന്നും കെ സുരേന്ദ്രൻ ചോദിച്ചു.

കേരളത്തിൽ നിന്നുള്ള കുറെ നേതാക്കന്മാർ കേന്ദ്രകമ്മിറ്റിയിലും പോളിറ്റ് ബ്യൂറോയിലും ഉണ്ടല്ലോ. അവരാരും എന്താണ് പ്രതികരിക്കാത്തത്? അൻവർ ഉന്നയിച്ച ആരോപണങ്ങൾ അതീവ ഗൗരവതരമാണെന്നാണ് എം വി ഗോവിന്ദനും ഇടതുപക്ഷ ജനാധിപത്യ മുന്നണി കൺവീനർ ടി പി രാമകൃഷ്ണനും പറഞ്ഞത്. സി പി എമ്മിന്റെ കേന്ദ്രകമ്മിറ്റി മൗനം വെടിയണമെന്ന് ബി ജെ പി ആവശ്യപ്പെടുന്നുവെന്നും കെ സുരേന്ദ്രൻ പറഞ്ഞു.