video
play-sharp-fill
ഐടിഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായതിൽ പ്രതിഷേധം; പഠനക്രമം അടിയന്തരമായി പുന:ക്രമീകരിക്കണമെന്ന ആവശ്യവുമായി കെ എസ് യു; നാളെ  (28-09-2024) സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കി സമരം

ഐടിഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായതിൽ പ്രതിഷേധം; പഠനക്രമം അടിയന്തരമായി പുന:ക്രമീകരിക്കണമെന്ന ആവശ്യവുമായി കെ എസ് യു; നാളെ (28-09-2024) സംസ്ഥാന വ്യാപകമായി പഠിപ്പുമുടക്കി സമരം

തിരുവനന്തപുരം: കേരളത്തിലെ ഐടിഐ സ്ഥാപനങ്ങളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതിൽ പ്രതിഷേധം ശക്തമാക്കി കെ എസ് യു.

നിരന്തരമായ ആവശ്യമുയർന്നിട്ടും വിഷയത്തിൽ വിദ്യാർത്ഥി വിരുദ്ധ നയം സ്വീകരിക്കുന്ന സംസ്ഥാന സർക്കാർ നിലപാടിനെതിരെ സംസ്ഥാന വ്യാപകമായി ഐടിഐകളിൽ നാളെ ( 28-09-2024, ശനി) കെ എസ് യു പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

പ്രതിഷേധ പരിപാടികളുടെ ഭാഗമായി സെപ്റ്റംബർ 26 വ്യാഴാഴ്ച്ച ഐടിഐകളിൽ വിദ്യാർത്ഥി സദസ്സുകളും കെ എസ് യു സംഘടിപ്പിച്ചിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇടതുപക്ഷ സംഘടനകളിലെ ആഭ്യന്തര കലഹം മൂലമാണ് ഐടിഐകളിൽ ശനിയാഴ്ച്ച പ്രവർത്തി ദിവസമായി തുടരുന്നതെന്നും, പഠനക്രമം അടിയന്തരമായി പുന:ക്രമീകരിക്കണമെന്നും കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് ആവശ്യപ്പെട്ടു.