എം ജി തിരഞ്ഞെടുപ്പ് തോൽവി: ജില്ലയിലെ കെ.എസ്. യൂ നേതൃത്തിനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാർത്ഥികൾ; ജില്ലയിലെ കെ.എസ്.യുവിൽ വൻ പൊട്ടിത്തെറി

എം ജി തിരഞ്ഞെടുപ്പ് തോൽവി: ജില്ലയിലെ കെ.എസ്. യൂ നേതൃത്തിനെതിരെ രൂക്ഷ വിമർശനവുമായി വിദ്യാർത്ഥികൾ; ജില്ലയിലെ കെ.എസ്.യുവിൽ വൻ പൊട്ടിത്തെറി

സ്വന്തം ലേഖകൻ
പാല : എം ജി സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ കോട്ടയം ജില്ലയിലെ കോളേജുകളിൽ കെ.എസ്.യുവിനു ഉണ്ടായ ദയനീയ പരാജയത്തിന് പിന്നാലെ ജില്ലാ നേതൃതത്തിനെതിരെ രൂക്ഷ വിമർശനവുമായ്  വിദ്യാർത്ഥികൾ രംഗത്ത്. പാല സെന്റ തോമസ്  കോളേജ് യൂണിറ്റ് കമ്മിറ്റിയാണ് പരസ്യ പ്രതിഷേധവുമായി സമൂഹ മാധ്യമങ്ങളിൽ രംഗത്ത് വന്നിരിക്കുന്നത്. യാതൊരുവിധ സഹായവും ജില്ലാ കമ്മിറ്റിയിൽ നിന്നും ലഭിച്ചില്ലന്നും മാത്രമല്ല  തങ്ങളെ തമ്മിൽ തല്ലിക്കാനാണ് ജില്ലയിലെ ചില നേതാക്കൻമാർ നോക്കിയതെന്നും ഫെയിസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
ജില്ലയിലെ 37 കോളേജുകളിൾ മുഴുവനായി എസ്.എഫ്.ഐ തൂത്തുവാരിയപ്പോൾ നാണംക്കെട്ട പ്രകടനമാണ്   കെ.എസ്.യു കാഴ്ചവച്ചത്. കെ.എസ്.യുവിന്റെ കോട്ടയായിരുന്നു പല കോളേജുകളും ഇത്തവണ കൈവിട്ട് കളഞ്ഞു. ചങ്ങനാശ്ശേരി എസ്.ബി കോളേജ് അടക്കമുള്ള കെ.എസ്.യു കോട്ടകളിൽ വിദ്യാർത്ഥി സംഘടന തകർന്ന് തരിപ്പണമാകുന്ന സ്ഥിതിയാണ് ഉണ്ടായത്. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയടങ്ങുന്ന മുതിർന്ന കോൺഗ്രസ് നേതാക്കളുടെ ജില്ലയായിട്ടും പോലും കെ. എ.യു വിന്  വേണ്ടത്ര ശ്രദ്ധ പാർട്ടിയിൽ നിന്ന് ലഭിക്കാറില്ല എന്ന വിമർശനം നില നിൽക്കുമ്പോഴാണ് കനത്ത തിരിച്ചടി ജില്ലയിലെ തിരഞ്ഞെടുപ്പിൽ ഇപ്പോൾ കെ.എസ്.യുവിനുണ്ടായിരിക്കുന്നത്.
ഇലക്ഷൻ അടുക്കുംമ്പോൾ മാത്രം ഉണ്ടാവുന്ന പ്രതിഭാസം എന്ന വിമർശനമാണ് പൊതുവേ കെ.എസ്.യുവിന് നേരിടേണ്ടി വന്നിരിക്കുന്നത്. ഇതിനിടെ കഴിഞ്ഞ രണ്ടു വർഷമായി ജില്ലയിലെ കെ.എസ്.യു ഏതാണ്ട് നിർജീവമായ അവസ്ഥയിലാണ്. ഇത് ശരിവയ്ക്കുന്ന രീതിയിലാണ് കെ.എസ്.യുവിന്റെ ഇപ്പോഴത്തെ പ്രകടനമെന്നും ആരോപണം ഉയരുന്നു.    എന്നാൽ സമീപ ജില്ലകളായ ഇടക്കിയിലും എറണാകുളത്ത് അടക്കം കോളേജുകളിൽ കെ.എസ്.യു വിന്  ഉണ്ടായ വൻ മുന്നേറ്റം കോട്ടയം ജില്ല നേതൃതത്തെ പ്രതിക്കൂട്ടിലാക്കുന്നു.
കെ.എസ്.യു സെന്റ് തോമസ് കോളേജ് യൂണിറ്റ് പ്രസിഡന്റിന്റെ കുറിപ്പ് ഇങ്ങനെ
ഏറ്റവും പ്രിയപ്പെട്ട അഭിജിത്ത് ഏട്ടാ,
       ഞാൻ മാർട്ടിൻ ജോസ്, സെന്റ് തോമസ് കോളേജ് പാലാ യുടെ യൂണിറ്റ് പ്രസിഡന്റ് ആണ്.കഴിഞ്ഞ വർഷം യൂണിയൻ ഇലക്ഷന് 14 റെപ്പുമാർ മാത്രം വിജയിച്ച് കയറി കെ.എസ്.യു എന്ന പ്രസ്ഥാനം സെന്റ് തോമസ് കോളേജിൽ  ഇല്ലാണ്ട് ആകുമെന്ന അവസ്ഥയിൽനിന്നും യൂണിറ്റ് പുനസംഘടിപ്പിച്ച് പ്രവർത്തനങ്ങൾ ഊർജിതമാക്കി വന്നപ്പോൾ, എസ്.എഫ്.ഐ ക്കാർ ഞങ്ങളെ കള്ള കേസുകളിൽ പെടുത്തുകയും, ഞങ്ങൾക്കെതിരായി അക്രമം അഴിച്ചുവിടുകയും ചെയ്തു.ഈ അവസരങ്ങളിലെല്ലാം ഞങ്ങൾക്ക് താങ്ങായി ഓടി എത്തിയത് കെ.എസ്.യു പാലാ ബ്ലോക്ക് പ്രസിഡന്റ് അലൻ ഏട്ടനും, യൂത്ത് കോൺഗ്രസ്സ് പാലാ നിയോജനമഢലം പ്രസിഡന്റ് റോബി ഏട്ടനുമാണ്.
തത് അവസരത്തിൽ ജില്ലാ കമിറ്റി  യൂണിറ്റു കമിറ്റികളുടെ വികാരം തെല്ലും മനസ്സിലാക്കാതെ ഒരോ ക്യാംബസ്സും നോക്കാൻ ഒരോ നേതാക്കൻമാരെ ഏർപ്പാടാക്കിയതായി ഞങ്ങൾക്കു അറിയിപ്പു ലഭിച്ചത്.( ആ നേതാവിനെ ഇന്നേവരേ ഞങ്ങൾ കണ്ടിട്ടുപോലുമില്ല.)
ഇനിയെങ്കിലും സ്വാർത്ഥ താൽപര്യങ്ങൾക്കായി ഇത്തരത്തിലുള്ള പ്രഹസനങ്ങൾ അവസാനിപ്പിക്കാനും, യൂണിറ്റ് കമ്മിറ്റികളോട് ആലോചിച്ച് ഒരോ കോളേജിന്റെയും ചാർജ്ജുകൾ കൈമാറാനും  പ്രവർത്തനം സ്വാതന്ത്രം നൽകുകയും ചെയ്യണം. ഞാൻ ഫെയ്‌സ്ബുക്കിൽ കോളേജിന്റെ പേജിൽ നിന്നും വസ്തുനിഷ്ട്ടമായ കാര്യങ്ങൾ എഴുതി പോസ്റ്റ് ചെയ്തപ്പോൾ ബ്ലോക്ക് പ്രസിഡന്റിന്റെ ആത്മാർത്ഥത ഉൾപ്പെടുത്തിയതിന്  ജില്ലാ സെക്രട്ടറി ബിബിൻ രാജ് ആ പേജിന്റെ അഡ്മിൻ പദവി ഉപയോഗിച്ച് ഡിലീറ്റ് ചെയ്തു.ഇതാണോ കെ.എസ്.യു അനുവദിച്ചു കൊടുത്തിരിക്കുന്ന പ്രവർത്തന സ്വാതന്ത്ര്യം.
വിഷയം ഗൗരവമായി പരിഗണിക്കുമെന്ന് വിശ്വസിക്കുന്നു.
എന്ന് വിശ്വസ്തതയോടെ,
മാർട്ടിൻ ജോസ്