play-sharp-fill
സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് സയൻസ് (SPESS) വകുപ്പിനെ വിഭജിക്കാൻ ശ്രമം ; എം.ജി സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി കെ.എസ്‌.യു കോട്ടയം ജില്ലാ കമ്മിറ്റി

സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് സയൻസ് (SPESS) വകുപ്പിനെ വിഭജിക്കാൻ ശ്രമം ; എം.ജി സർവകലാശാലയിലെ വിദ്യാർത്ഥി സമരത്തിന് ഐക്യദാർഢ്യവുമായി കെ.എസ്‌.യു കോട്ടയം ജില്ലാ കമ്മിറ്റി

കോട്ടയം : അഖിലേന്ത്യാ തലത്തിൽ മികച്ച പ്രകടനം കാഴ്ച വെച്ച്, നാക് റിപ്പോർട്ടിൽ പ്രത്യേക പരാമർശം നേടിയ എം. ജി. സർവകലാശാലയിലെ സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് സയൻസ് (SPESS) വകുപ്പിനെ വിഭജിക്കാനുള്ള തീരുമാനത്തിനെതിരെ വിദ്യാർത്ഥികൾ നടത്തുന്ന സമരത്തിന് പിന്തുണയുമായി കെഎസ്‌യു കോട്ടയം ജില്ലാ കമ്മിറ്റി.

ചിലരുടെ വ്യക്തി താല്പര്യങ്ങൾക്ക് വേണ്ടി സ്കൂൾ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ & സ്പോർട്സ് സയൻസ് വകുപ്പിന് വിഭജിക്കാനുള്ള സിൻഡിക്കേറ്റ് തീരുമാനം പിൻവലിക്കുക, ഇല്ലെങ്കിൽ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് കെ എസ് യൂ ജില്ല പ്രസിഡന്റ്‌ കെ എൻ നൈസാം അറിയിച്ചു.


സംസ്ഥാന കൺവീനർമാരായ പ്രിയ സി പി, സെബാസ്റ്റ്യൻ ജോയ്, ആസിഫ് മുഹമ്മദ്‌, ജില്ലാ ഭാരവാഹികളായ ജെസ്‌വിൻ ജെയിംസ്,ആൽബി ജോൺ, അലൻ പറങ്ങോട്ട്, എഡ്വിൻ മാഞ്ഞൂർ കെ എസ് യൂ ബ്ലോക്ക് പ്രസിഡണ്ട് മിഥുൻ കുമാർ എന്നിവർ ഐക്യദാർഢ്യം അറിയിച്ച് സംസാരിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group