play-sharp-fill
സർക്കാരിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കെടുകാര്യസ്ഥതയ്ക്കും  ജനവഞ്ചനയ്ക്കുമെതിരെ കേരള സ്റ്റേറ്റ് യൂസഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആർടി ഓഫീസുകളിലേക്ക് ചൊവ്വാഴ്ച പ്രതിഷേധ മാർച്ച് ധർണ്ണയും സംഘടിപ്പിക്കും

സർക്കാരിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കെടുകാര്യസ്ഥതയ്ക്കും  ജനവഞ്ചനയ്ക്കുമെതിരെ കേരള സ്റ്റേറ്റ് യൂസഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആർടി ഓഫീസുകളിലേക്ക് ചൊവ്വാഴ്ച പ്രതിഷേധ മാർച്ച് ധർണ്ണയും സംഘടിപ്പിക്കും

കോട്ടയം : സർക്കാരിന്റെയും മോട്ടോർ വാഹന വകുപ്പിന്റെയും കെടുകാര്യസ്ഥതയ്ക്കും  ജനവഞ്ചനയ്ക്കും എതിരെ കേരള സ്റ്റേറ്റ് യൂസഡ് വെഹിക്കിൾ ഡീലേഴ്സ് ആൻഡ് ബ്രോക്കേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാനത്തെ ആർടി ഓഫീസുകളിലേക്ക് ചൊവ്വാഴ്ച പ്രതിഷേധ മാർച്ച് ധർണ്ണയും സംഘടിപ്പിക്കുന്നു.

 

സമരത്തിൻറെ ഭാഗമായിമായി കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ല ആർടി ഓഫീസിലേക്ക് മാർച്ച് ധർണയും നടത്തും.ഗാന്ധി സ്ക്വയറിൽ നിന്നും ആരംഭിക്കുന്ന ബഹുജന മാർച്ച് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജനറൽ സെക്രട്ടറി ഹബീസ് എം കെ,ജില്ലാ ചെയർമാൻ ഷിബു കെ വി ,ട്രഷറർ മാത്യു വർഗീസ്, വൈസ് പ്രസിഡൻറ് കെ പ്രസാദ് എന്നിവർ സംസാരിക്കും.

 

ആർസി ബുക്ക് ,ലൈസൻസ് പ്രിന്റിങ്ങുകളിലെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക,പ്രിന്റിംഗ് ദ്രുതഗതിയിലാക്കുക, വാഹനം തൊഴിൽ മേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടന ഉന്നയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പ്രതിഷേധ സമരമായി ബന്ധപ്പെട്ട് കോട്ടയം പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി സോണി വലിയ കാപ്പിൽ,വൈസ് പ്രസിഡൻറ് ബേബി വർഗീസ്,ജില്ലാ പ്രസിഡൻറ് ബിജോയ് വാക്കാട്,ജനറൽ സെക്രട്ടറി ഹബീസ് എം കെ,ചെയർമാൻ ഷിബു കെ വി കടപുഴ,ട്രഷറർ മാത്യു വർഗീസ്, വൈസ് പ്രസിഡൻറ് കെ എ പ്രസാദ് എന്നിവർ പങ്കെടുത്തു.