play-sharp-fill
കെഎസ്ആർടിസിയിൽ നിന്ന് 750 ജീവനക്കാർ വിരമിക്കുന്നു; ജീവനക്കാർ വിരമിക്കുന്നത് സർവ്വീസുകളെ ബാധിക്കില്ലെന്ന് അധികൃതർ

കെഎസ്ആർടിസിയിൽ നിന്ന് 750 ജീവനക്കാർ വിരമിക്കുന്നു; ജീവനക്കാർ വിരമിക്കുന്നത് സർവ്വീസുകളെ ബാധിക്കില്ലെന്ന് അധികൃതർ

സ്വന്തം ലേഖിക

കൊച്ചി :കെഎസ്ആർടിസിയിൽ നിന്ന് ജീവനക്കാർ വിരമിക്കുന്നത് സർവീസുകളെ ബാധിക്കില്ലെന്ന് അധികൃതർ. ഏപ്രിൽ, മേയ് മാസങ്ങളിൽ കെഎസ്ആർടിസിയിൽ നിന്നും ജീവനക്കാർ വിരമിക്കുമ്പോൾ സർവ്വീസുകളെ ബാധിക്കുമെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഈ വാർത്ത കെഎസ്ആർടിസി തള്ളി.


ഏകദേശം 750 ജീവനക്കാരാണ് ഏപ്രിൽ മേയ് മാസങ്ങളിൽ വിരമിക്കുന്നത്. സംസ്ഥാനത്തെ എല്ലാ കെഎസ്ആർടിസി യൂണിറ്റുകളിലും റിട്ടയർമെന്റിനും കുറവിനും ആനുപാതികമായി സർവ്വീസ് നടത്തുന്നതിനുള്ള ജീവനക്കാരെ ജനറൽ ട്രാൻസ്ഥർ മുഖാന്തിരം മേയ് മാസം പുനർ വിന്യസിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതിന്റെ ഭാഗമായി ജീവനക്കാരുടെ എണ്ണം കൃത്യമാക്കി പട്ടിക തയ്യാറാക്കൽ അവസാന ഘട്ടത്തിലാണ്. നിലവിൽ ആവശ്യത്തിനുള്ള ജീവനക്കാർ ഉണ്ടെങ്കിലും റിട്ടയർമെന്റ്, ലീവ്, അനധികൃത ഹാജരില്ലായ്മ എന്നിവ കാരണം ചില യൂണിറ്റുകളിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. അത് പുനക്രമീകരണത്തിലൂടെ നികത്തുവാൻ ആവശ്യമായ ജീവനക്കാർ നിലവിലുണ്ട്. പുനക്രമീകരണം പൂർത്തിയാകുന്നതു വരെ സർവ്വീസ് ഓപ്പറേഷനെ ബാധിക്കാതിരിക്കാൻ ജീവനക്കാർ അധികജോലി ചെയ്യുന്ന വേതനം ( സറണ്ടർ തുക) വർധിപ്പിച്ച് നൽകുന്നതിനും കെഎസ്ആർടിസി തീരുമാനിച്ചിട്ടുണ്ട്.

കൂടാതെ അധിക സർവ്വീസിനായി കെഎസ്ആർടിസി- സിഫ്റ്റിലെ 400 ബസുകൾ കൂടി ഉടൻ വരുമ്പോൾ ദീർഘ ദൂര ബസിൽ നിന്നും മറ്റു സർവ്വീസുളിലേക്ക് മാറുന്ന ജീവനക്കാരുടെ സേവനം അവരുടെ ജില്ലകളിൽ തന്നെ ലഭ്യമാക്കുവാനും പദ്ധതിയുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യത്തിനുള്ള ബസുകളും, ജീവനക്കാരും എല്ലാ യൂണിറ്റിലും എത്തുകയും ഇപ്രകാരം കൊവിഡിന് മുൻപ് ഓപ്പറേറ്റ് ചെയ്തിരുന്ന മുഴുവൻ സർവ്വീസുകളും പുനക്രമീകരിച്ച് പൂർത്തിയാക്കി ഓപ്പറേറ്റ് ചെയ്യുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും കെഎസ്ആർടിസി അറിയിച്ചു.