കോട്ടയത്ത് കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാർ സമരത്തിനൊരുങ്ങുന്നു: ഗാരേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന ഉറപ്പ് പാലിച്ചില്ലെന്ന് ജീവനക്കാർ.
കോട്ടയം :കെഎസ്‌ആർടിസി
ഗാരേജിൽ മെക്കാനിക്കൽ ജീവനക്കാർ സമരത്തിലേക്ക് ഗാരേജിൽ വൃത്തിഹീനമായ സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ട നടപ ടികൾ സ്വീകരിക്കണം എന്നാവ ശ്യപ്പെട്ടാണു ബിഎംഎസ് കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
2 ആഴ്‌ച മുൻപ് പെയ്‌ത ശക്‌തമായ മഴയെതുടർന്ന് ഗാരേജിലെ റാമ്പുകളിൽ വെള്ളം നിറഞ്ഞ് മെക്കാനിക്കൽ ജോലികൾ തടസ്സപ്പെട്ടിരുന്നു.
ഒരു തൊഴിലാളിക്ക് ഡെങ്കിപ്പനി പിടിക്കുകയും ഇലക്ട്രിക് വയറിൽ നിന്നു ജീവനക്കാർക്ക് ഷോ ക്കേൽക്കുകയും ചെയ്തിരുന്നു. മോശമായ സാഹചര്യത്തിൽ ജോലിചെയ്യാൻ സാധിക്കില്ലെന്ന് :
Whatsapp Group 1 | Whatsapp Group 2 |Telegram Group
അറിയിച്ചതിനെത്തുടർന്നു കഴിഞ്ഞമാസം 30ന് അകം പ്രശ്നം പരിഹരിക്കുമെന്ന് ഡിടിഒ, മെക്കാനിക്കൽ വിഭാഗം എൻജിനിയർ തുടങ്ങിയവർ ജീവനക്കാർക്ക് വാക്ക് നൽകിയിരുന്നു.
എന്നാൽ നടപടി ഇതുവരെ
ഉണ്ടായില്ല. തങ്ങളുടെ ബുദ്ധിമുട്ട് തുടരുകയാണെന്ന് ജീവനക്കാർ പറയുന്നു. ഡിപ്പോ ഗാരേജിന്റെ ശോചനീയാവസ്‌ഥ വാർത്തക ളിൽ നിറഞ്ഞതോടെ ഉന്നതതല സംഘം പരിശോധന നടത്തിയിരുന്നു.
എന്നാൽ ഗാരേജിലേക്കു ഒഴുകിവരുന്നതു മലിനജലമല്ലെന്നും ജീവനക്കാരനു ഷോക്കേറ്റ സംഭവം വസ്തുതാവിരുദ്ധമെന്നാണ് ഉന്നതതല സംഘം റിപ്പോർട്ട് നൽകിയത്. ഇതിനെതിരെ പരാതിയുമായി ജീവനക്കാർ ഡിടിഒയെ സമീപിച്ചിരുന്നു.