play-sharp-fill
കെഎസ്‌ആര്‍ടിസിക്ക് വലിയ ബാധ്യതയായ ഇലക്‌ട്രിക് ബസുകള്‍ ഇനി വാങ്ങില്ലന്ന് ഗതാഗത വകുപ്പു മന്ത്രി ഗണേഷ് കുമാർ: 10 രൂപ ചാർജ് നിർത്തലാക്കുമെന്നും മന്ത്രി:

കെഎസ്‌ആര്‍ടിസിക്ക് വലിയ ബാധ്യതയായ ഇലക്‌ട്രിക് ബസുകള്‍ ഇനി വാങ്ങില്ലന്ന് ഗതാഗത വകുപ്പു മന്ത്രി ഗണേഷ് കുമാർ: 10 രൂപ ചാർജ് നിർത്തലാക്കുമെന്നും മന്ത്രി:

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിക്ക് വലിയ ബാധ്യതയായ ഇലക്‌ട്രിക് ബസുകള്‍ ഇനി വാങ്ങില്ലന്ന് ഗതാഗത വകുപ്പു മന്ത്രി ഗണേഷ് കുമാർ.ഒരു ഇലക്‌ട്രിക് ബസ് വാങ്ങുന്ന തുകക്ക് കുറഞ്ഞത് നാല് ബസ് വാങ്ങാനാകും. ഇലക്‌ട്രിക് ബസ് ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് ഉപയോഗിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.അതിനാല്‍ കെഎസ്‌ആര്‍ടിസി ഇനി ഇലക്‌ട്രിക് ബസുകള്‍ വാങ്ങില്ലെന്നും മന്ത്രി പറഞ്ഞു.

അതെസമയം ജീവനക്കാര്‍ക്ക് ശമ്പളം കൃത്യമായി കൊടുക്കാൻ പദ്ധതി തയ്യാറാക്കുന്നുണ്ടെന്നും പദ്ധതി പ്രാവര്‍ത്തികമായാല്‍ മൂന്ന് മാസത്തിനകം ശമ്പള പ്രതിസന്ധി പരിഹരിക്കാൻ കഴിയുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. മന്ത്രിയുമായി ചര്‍ച്ചക്കെത്തിയ തൊഴിലാളി യൂണിയനുകളും പരിഷ്‌കാരങ്ങളെ പിന്തുണച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇലക്‌ട്രിക്ക് ബസുകളില്‍ 10 രൂപ ടിക്കറ്റ് യാത്ര തുടരില്ല.കെഎസ്‌ആര്‍ടിസിയെ രക്ഷിക്കാൻ ചിലവ് കുറക്കുകയല്ലാതെ മറ്റ് വഴികളില്ലെന്ന് വ്യക്തമാക്കിയാണ് മന്ത്രി പരിഷ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.മുൻ ഗതാഗത മന്ത്രി ആൻ്റണി രാജുവിനെ ഉന്നമിട്ട് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാറിന്റെ ഒളിയമ്പ്. ആർക്കും ദോഷമുള്ള പണി മന്ത്രിമാർ ആരും ചെയ്യാൻ പാടില്ലെന്നും താൻ അങ്ങനെ ചെയ്യില്ലെന്നും കെബി ഗണേഷ് കുമാർ പറഞ്ഞു.