video
play-sharp-fill
കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിരത്തിൽ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ്‌ ചെയ്തു

കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് നിരത്തിൽ; മുഖ്യമന്ത്രി ഫ്ലാഗ് ഓഫ്‌ ചെയ്തു

സ്വന്തം ലേഖകൻ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് സർവീസ് ഇന്ന് ആരംഭിച്ചു. മുഖ്യമന്ത്രിഫ്ലാഗ് ഓഫ്‌ ചെയ്തു.ദീർഘദൂര സർവീസുകൾക്കായി മികച്ച അടിസ്ഥാന സൗകര്യങ്ങളും കൂടുതൽ കാര്യക്ഷമമായ സേവനങ്ങളും ലഭ്യമാക്കുന്നതിനായാണ് കെ.എസ്.ആർ.ടി.സി സ്വിഫ്റ്റ് ലിമിറ്റഡ് രൂപീകരിച്ചിരിക്കുന്നത്.

പുതിയ സംരംഭത്തിൻ്റെ ഭാഗമായി 8 എസി സ്ലീപ്പർ വോൾവോ ബസുകളും 20 എസി പ്രീമിയം സീറ്റർ ബസുകളും 88 നോൺ എസി ഡീലക്സ് ബസുകളും ഉൾപ്പെടെ116 ബസുകൾ അനുവദിച്ചു. കൂടാതെ ഈ വർഷം തന്നെ 50 ഇലക്ട്രിക് ബസുകളും 310 സിഎൻജി ബസുകളും കൂടി അനുവദിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉപഭോക്താക്കൾക്ക് മികച്ച സേവനം ഉറപ്പു വരുത്തുന്നതിനാവശ്യമായ പരീശിലനം ലഭിച്ച ജീവനക്കാരെയാണ് സ്വിഫ്റ്റിനു കീഴിൽ നിയമിച്ചിരിക്കുന്നത്.

കേരളത്തിൻ്റെ പൊതുഗതാഗത മേഖലയെ ആധുനികവൽക്കരിക്കാനും ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാനും സർക്കാർ നടത്തുന്ന പ്രവർത്തനങ്ങൾക്ക് കുതിപ്പു നൽകാൻ കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിനു സാധിക്കും.