കെഎസ്‌ആര്‍ടിസിയില്‍ രണ്ട് ഗഡുക്കളായി ശമ്പളമെന്ന തീരുമാനം മാനേജ്മെന്റിന്റേത്; സര്‍ക്കാര്‍ നിര്‍ദേശമല്ല ഉത്തരവായതെന്ന് ആന്റണി രാജു; ആവശ്യമെങ്കില്‍ യൂണിയനുകളുമായി ചര്‍ച്ച നടത്തും

കെഎസ്‌ആര്‍ടിസിയില്‍ രണ്ട് ഗഡുക്കളായി ശമ്പളമെന്ന തീരുമാനം മാനേജ്മെന്റിന്റേത്; സര്‍ക്കാര്‍ നിര്‍ദേശമല്ല ഉത്തരവായതെന്ന് ആന്റണി രാജു; ആവശ്യമെങ്കില്‍ യൂണിയനുകളുമായി ചര്‍ച്ച നടത്തും

സ്വന്തം ലേഖിക

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയില്‍ ശമ്പളം ഗഡുക്കളായി നല്‍കാനുള്ള തീരുമാനം ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.

തീരുമാനം മാനേജ്മെന്റിന്റേത് ആണെന്നും അതില്‍ ആരും വിഷമിക്കേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി. ആവശ്യമെങ്കില്‍ യൂണിയനുകളുമായി ചര്‍ച്ച നടത്താന്‍ തയ്യാറാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിഷയത്തില്‍ വിവാദം ഉണ്ടാക്കേണ്ട പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രായോഗിക തീരുമാനത്തെ തള്ളിക്കളയേണ്ട കാര്യമില്ല. ടാര്‍ഗറ്റും പുതിയ ശമ്പള ഉത്തരവുമായി ബന്ധമില്ലെന്നും ഉത്തരവില്‍ അപാകതയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശമ്പളം രണ്ട് ഗഡുക്കളായി നല്‍കുവാനുള്ള തീരുമാനം ജീവനക്കാരുടെ മേല്‍ അടിച്ചേല്‍പ്പിക്കാനാകില്ല. ശമ്പളം ഒരുമിച്ച്‌ വേണ്ടവര്‍ക്ക് നല്‍കും. വരുമാനത്തിനനുസരിച്ച്‌ ശമ്പളം എന്ന നിര്‍ദേശം സര്‍ക്കാര്‍ അല്ല മുന്നോട്ട് വെച്ചതെന്ന് മന്ത്രി വ്യക്തമാക്കി.

മന്ത്രി എന്ന നിലയില്‍ ഒരു നിര്‍ദേശവും വിഷയത്തില്‍ മുന്നോട്ട് വെച്ചിട്ടില്ല. സര്‍ക്കാരിന്റെ നിര്‍ദേശമല്ല ഉത്തരവായി വന്നത്. കെഎസ്‌ആര്‍ടിസിയിലെ പ്രൊഫഷണല്‍ ബോര്‍ഡിന് തീരുമാനം എടുക്കാനുള്ള സ്വാതന്ത്രൃമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ ഉത്തരവ് ജീവനക്കാരെ സഹായിക്കാനായി ആണെന്നായിരുന്നു വിഷയത്തില്‍ മന്ത്രി നേരത്തെയും പ്രതികരിച്ചിരുന്നത്. മാസാദ്യം തന്നെ മുഴുവന്‍ ശമ്പളവും വേണ്ടതില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചിരുന്നു.