play-sharp-fill
കെഎസ്‌ആര്‍ടിസി പ്രതിസന്ധി: ശമ്പള കുടിശ്ശികയ്ക്ക് പകരം സപ്ലൈകോ കൂപ്പണ്‍ നല്‍കിക്കൂടെ എന്ന് കോടതി; വേണ്ടെന്ന് ജീവനക്കാര്‍

കെഎസ്‌ആര്‍ടിസി പ്രതിസന്ധി: ശമ്പള കുടിശ്ശികയ്ക്ക് പകരം സപ്ലൈകോ കൂപ്പണ്‍ നല്‍കിക്കൂടെ എന്ന് കോടതി; വേണ്ടെന്ന് ജീവനക്കാര്‍

സ്വന്തം ലേഖിക

കൊച്ചി: ശമ്പള കുടിശ്ശികയ്ക്ക് പകരം കെഎസ്‌ആ‍ര്‍ടിസി ജീവനക്കാര്‍ക്ക് സപ്ലൈകോ അടക്കമുള്ള സ്ഥാപനങ്ങളുടെ കൂപ്പണുകള്‍ നല്‍കാകുമോ എന്ന് സര്‍ക്കാരിനോട് ഹൈക്കോടതി.

കെഎസ്‌ആര്‍ടിസിക്ക് 103 കോടി രൂപ നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതി ഈ നി‍ര്‍ദേശം വച്ചത്. എന്നാല്‍ കൂപ്പണുകള്‍ നല്‍കാമെന്ന നിര്‍ദേശത്തെ ജീവനക്കാര്‍ എതിര്‍ത്തു. കുടിശ്ശികയുള്ള ശമ്പളത്തിന് പകരം കൂപ്പണുകള്‍ ആവശ്യമില്ലെന്ന് ജീവനക്കാര്‍ വ്യക്തമാക്കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം, കെഎസ്‌ആ‍ര്‍ടിസിയില്‍ ശമ്പള വിതരണത്തിനായി 50 കോടി രൂപ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യം രേഖപ്പെടുത്തിയ കോടതി, ഈ തുക ഉപയോഗിച്ച്‌ ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശികയുടെ മൂന്നിലൊന്ന് വീതം നല്‍കാന്‍ നിര്‍ദ്ദേശിച്ചു. കെഎസ്‌ആര്‍സിക്ക് ധനസഹായം നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ കോടതി വിധി പറയാനായി മാറ്റി.

ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാന്‍ സര്‍ക്കാര്‍ 103 കോടി രൂപ അടിയന്തരമായി കെഎസ്‌ആര്‍ടിസിക്ക് നല്‍കണമെന്ന സിംഗിള്‍ ബെഞ്ച് ഉത്തരവ് നേരത്തെ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തു. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലായിരുന്നു ഡിവിഷന്‍ ബെഞ്ചിന്‍റെ നടപടി. സെപ്തംബര്‍ ഒന്നിന് മുന്‍പ് 103 കോടി രൂപ അനുവദിക്കണം എന്നായിരുന്നു സിംഗിള്‍ ബെഞ്ച് ഉത്തരവ്.