play-sharp-fill
കെഎസ്‌ആര്‍ടിസി ശമ്പള പ്രതിസന്ധി: അടിയന്തിര സഹായമായി 50 കോടി അനുവദിച്ചു

കെഎസ്‌ആര്‍ടിസി ശമ്പള പ്രതിസന്ധി: അടിയന്തിര സഹായമായി 50 കോടി അനുവദിച്ചു

സ്വന്തം ലേഖിക

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിക്ക്‌ അടിയന്തിര സഹായമായി 50 കോടി രൂപ ധനവകുപ്പ് അനുവദിച്ചു.

കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്കുള്ള ജൂലൈ ആഗസ്റ്റ് മാസത്തെ ശമ്പളം ഈ മാസം 6 ന് മുന്‍പ് നല്‍കണമെന്നും ഇതിനായി സര്‍ക്കാര്‍ 50 കോടിരൂപ അടിയന്തരമായി നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ശമ്പളത്തിന്‍റെ മൂന്നിലൊന്ന് ഭാഗമാണ് ആദ്യഘട്ടം നല്‍കേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബാക്കി തുക കൂപ്പണുകളും വൗച്ചറുകളുമായി നല്‍കാനും ഹൈക്കോടതി നിര്‍ദേശിച്ചു. കൂപ്പണും വൗച്ചറുകളും ആവശ്യമില്ലാത്തവര്‍ക്ക് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം കുടിശികയായി നിലനിര്‍ത്തുമെന്നും ഹൈക്കോടതി ഉത്തരവിലുണ്ട്.

സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍, മാവേലി സ്റ്റോര്‍, കണ്‍സ്യൂമര്‍ഫെഡ് ഉള്‍പ്പടെ സംസ്ഥാന സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലോ നിയന്ത്രണത്തിലോ ഉള്ള സ്ഥാപനങ്ങളുടെ കൂപ്പണുകളാണ് നല്‍കേണ്ടത്. നേരത്തെ ഹര്‍ജി പരിഗണിക്കവേ 50 കോടി രൂപ നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു.