play-sharp-fill
കെഎസ്ആർടിസി പെൻഷൻ ലഭിക്കാത്തതിൽ ഇനി ഒരു ആത്മഹത്യ ഉണ്ടാവരുതെന്ന് ഹൈക്കോടതി  സർക്കാരിന് നിർദേശം നൽകി

കെഎസ്ആർടിസി പെൻഷൻ ലഭിക്കാത്തതിൽ ഇനി ഒരു ആത്മഹത്യ ഉണ്ടാവരുതെന്ന് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി

 

കൊച്ചി: കെഎസ്ആര്‍ടിസിയിലെ പെന്‍ഷൻ വൈകുന്നതിൽ സര്‍ക്കാരിന് കര്‍ശനമായ മുന്നറിയിപ്പ് നല്‍കി ഹൈക്കോടതി. പെന്‍ഷൻ മുടങ്ങിയതിന്‍റെ പേരില്‍ ഇനിയൊരു ആത്മഹത്യയുണ്ടാകരുതെന്ന് ഹൈക്കോടതി വ്യക്തമാക്കി.

 

കാട്ടാക്കടയിലെ വിരമിച്ച കെ.എസ്.ആർ ടി സി ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് ഹൈക്കോടതിയുടെ ഇടപെടൽ. അതേസമയം,പെൻഷൻ കിട്ടാതെയാണ് ആത്മഹത്യയെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്നാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.

 

നാല് ആത്മഹത്യകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഓണമാണ് വരുന്നതെന്നും സെപ്റ്റംബറിലെ പെന്‍ഷൻ നല്‍കാൻ വൈകരുതെന്നും കൃത്യമായി കൊടുക്കണമെന്നും ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ആഗസ്റ്റ് മാസത്തെ പെന്‍ഷൻ ഉടൻ നല്‍കാനും കോടതി നിര്‍ദേശം നല്‍കി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

 

പെന്‍ഷന്‍ മുടങ്ങിയതിന്‍റെ പേരില്‍ നാലുപേരാണ് ഇതിനോടകം ആത്മഹത്യ ചെയ്തത്. ഇത്തരം സംഭവങ്ങള്‍ ദുഃഖകരമാണെന്നും കെ.എസ്.ആർ ടി സി പെൻഷൻ കിട്ടാതെ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളിൽ സർക്കാരിന് ദുഃഖം തോന്നുന്നില്ലേയെന്നും കോടതി ചോദിച്ചു.