ഇല’ട്രിക്കും’ കെ.എസ്ആർ.ടി.സിയെ രക്ഷിച്ചില്ല: ആദ്യ സർവീസ് തന്നെ പാതിവഴിയിൽ കട്ടപ്പുറത്തായി; കോർപ്പറേഷന് കഷ്ടകാലങ്ങളുടെ ഘോഷയാത്ര

ഇല’ട്രിക്കും’ കെ.എസ്ആർ.ടി.സിയെ രക്ഷിച്ചില്ല: ആദ്യ സർവീസ് തന്നെ പാതിവഴിയിൽ കട്ടപ്പുറത്തായി; കോർപ്പറേഷന് കഷ്ടകാലങ്ങളുടെ ഘോഷയാത്ര

സ്വന്ത ലേഖകൻ

ആലപ്പുഴ: ഏതെങ്കിലും വിധത്തിൽ രക്ഷപെടാനുള്ള കെഎസ്ആർടിസിയുടെ ശ്രമമായ ഇല’ട്രിക്കും’ ഫലിച്ചില്ല. കോർപ്പേറഷൻ പുറത്തിറക്കിയ ഇലക്ട്രിക് ബസ് ആദ്യ സർവീസിൽ തന്നെ വഴിയിൽ കിടപ്പായി. ചാർജ് തീർന്ന് ബസ് റോഡിൽ കുടുങ്ങിയതോടെ പിന്നാലെ എത്തിയ മറ്റൊരു ബസിൽ കയറ്റിയാണ് യാത്രക്കാരെ വിട്ടത്.
തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേയ്ക്ക് പോയ ബസ് ചേർത്തല വച്ച് ചാർജില്ലാതെ നിന്നുപോവുകയായിരുന്നു. ചേർത്തല എക്സറേ ജങ്ഷനിൽ എത്തിയപ്പോഴാണ് ബസ് നിന്നുപോയത്.
യാത്ര പാതിവഴിയിൽ നിന്നു പോയതോടെ യാത്രക്കാർ പ്രതിഷേധവുമായി രംഗത്തെത്തി. അൻപതോളം യാത്രക്കാരാണ് ഈ സമയം ബസിനുള്ളിലുണ്ടായിരുന്നത്. എന്നാൽ, ബസ് നിന്നതിന്റെ കാരണം കൃത്യമായി അറിയാൻ സാധിച്ചതുമില്ല. ബസ് നിന്നു പോയതിനെ തുടർന്ന് പിന്നാലെ എത്തിയ മറ്റൊരു ബസിൽ യാത്രക്കാരെ തിരുവനന്തപുരത്തിന് അയക്കുകയും ചെയ്തു.
ഒരു തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെ ബസിന് യാത്ര ചെയ്യാൻ സാധിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എ്ന്നാൽ, യാത്ര പാതി ദൂരം പോലും എത്തും മുൻപ് വാഹനം നിന്നു പോയത് എന്താണെന്നാണ് കെഎസ്ആർടിസി അധികൃതർ ഗവേഷണം നടത്തുന്നത്. ഇതിനായി വാഹനം ഇലക്ട്രിക് ബസുകളുടെ സർവീസ് കേന്ദ്രത്തിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 205 കിലോമീറ്റർ മറികടക്കാൻ ആറു മണിക്കൂറാണ് റണ്ണിംഗ് ടൈം ആയി അനുവദച്ചിരുന്നത്. ഒൻപത് ഇലക്ട്രിക് ബസുകളാണ് ഈ റൂട്ടിൽ സർവീസ് നടത്തിയിരുന്നത്. ഒറ്റ തവണ ചാർജ് ചെയ്താൽ 250 കിലോമീറ്റർ വരെയാണ് ബസിന് ഓടാൻ സാധിക്കുക. തിരുവനന്തപുരം, ആലുവ, ഹരിപ്പാട് , എറണാകുളം ഡിപ്പോകളിൽ ബസ് ചാർജ് ചെയ്യുന്നതിനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിരുന്നു. ബസ് വഴിയിൽ നിന്ന് പോയതിന്റെ കാരണം കണ്ടെത്തുന്നതിനായി ജനറൽ മോട്ടേഴ്‌സിന്റെ സർവസ് സെന്ററിലേയ്ക്ക് മാറ്റിയിട്ടുണ്ട്.
തിരുവനന്തപുരത്തും എറണാകുളത്തുമായി പത്ത് ഇലക്ട്രിക് ബസ്സുകൾ തിങ്കളാഴ്ച മുതൽ സർവ്വീസ് തുടങ്ങുമെന്നായിരുന്നു കെഎസ്ആർടിസിയുടെ പ്രഖ്യാപനം. സംസ്ഥാന സർക്കാരിന്റെ ഇലക്ട്രിക് വാഹനനയം അനുസരിച്ചായിരുന്നു വാഹനങ്ങൾ പുറത്തിറക്കിയത്. ഒലക്ട്ര ്ഗ്രീ്ൻ ടെക്കിന്റെ ബിവൈഡി കെ 9 സീരിയസ് ബസാണ് ഇപ്പോൾ കെ.എസ്ആർടിസിയിൽ എത്തിയിരിക്കുന്നത്. ചൈനീസ് കമ്പനിയുടെ സാങ്കേതിക വിദ്യയാണ് ഇതിനായി ഉപയോഗിച്ചിരുന്ന്ത്. മഹാരാഷ്ട്രയിൽ നിന്നാണ് ബസ് കേരളത്തിൽ എത്തിച്ചിരിക്കുന്നത്. ഈ ബസ് പക്ഷേ, മഹാരാഷ്ട്രയിൽ ഹ്രസ്വദൂര സർവീസാണ് നടത്തുന്നത്. പക്ഷേ, കേരളത്തിൽ ഈ ബസ് ദീർഘദൂര ഓട്ടത്തിന് ഉപയോഗിക്കുന്നതെന്നത് വിമർശനത്തിന് ഇടയാക്കുന്നുണ്ട്.