play-sharp-fill
ഡ്രൈവര്‍, മെക്കാനിക്, അസിസ്റ്റന്റ് ഡിപ്പോ എൻജിനിയര്‍; കെ.എസ്.ആര്‍.ടി.സി.യില്‍ 500-ഓളം ഒഴിവുകൾ; ദിവസവേതനവ്യവസ്ഥയില്‍ നിയമനം; ഉടൻ അപേക്ഷിക്കാം

ഡ്രൈവര്‍, മെക്കാനിക്, അസിസ്റ്റന്റ് ഡിപ്പോ എൻജിനിയര്‍; കെ.എസ്.ആര്‍.ടി.സി.യില്‍ 500-ഓളം ഒഴിവുകൾ; ദിവസവേതനവ്യവസ്ഥയില്‍ നിയമനം; ഉടൻ അപേക്ഷിക്കാം

പമ്പ: ബരിമല സ്പെഷ്യല്‍ സർവീസ്/ക്രിസ്മസ് അവധി എന്നിവയുമായി ബന്ധപ്പെട്ട് കെ.എസ്.ആർ.ടി.സി.യില്‍ വിവിധ തസ്തികകളില്‍ നിയമനത്തിന് അപേക്ഷിക്കാം.

ജില്ലാ അടിസ്ഥാനത്തില്‍ ദിവസവേതനവ്യവസ്ഥയില്‍ താത്കാലികമായാണ് നിയമനം. 500-ഓളം ഒഴിവുണ്ട്.

ഡ്രൈവർ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യോഗ്യത: ഹെവി ഡ്രൈവിങ് ലൈസൻസ് വേണം. 30-ലധികം സീറ്റുള്ള ഹെവി പാസഞ്ചർ വാഹനങ്ങളില്‍ മൂന്നുവർഷത്തില്‍ കുറയാത്ത ഡ്രൈവിങ് പ്രവൃത്തിപരിചയം. പ്രായം: 25-55

പി.എസ്.സി. 23-8-2012-ല്‍ പ്രസിദ്ധീകരിച്ച റാങ്ക്പട്ടികയിലുള്ളവർക്ക് മുൻഗണന നല്‍കും. യോഗ്യരായവരുടെ പട്ടിക തയ്യാറാക്കി ഒഴിവ് കണക്കാക്കി ബദലി അടിസ്ഥാനത്തിലാണ് നിയമനം. തിരഞ്ഞെടുക്കപ്പെടുന്നവർ കരാർ ഒപ്പിട്ട് 10,000 രൂപയുടെ സെക്യൂരിറ്റി ഡിപ്പോസിറ്റ് നല്‍കണം.

മെക്കാനിക് (ഓട്ടോ/ഇലക്‌ട്രിക്കല്‍)

ശമ്ബളം: എട്ടുമണിക്കൂർ ജോലിക്ക് 715 രൂപ. യോഗ്യത: ഡീസല്‍ മെക്കാനിക്, എം.എം.വി., ഓട്ടോ ഇലക്‌ട്രീഷ്യൻ, ഇലക്‌ട്രിക്കല്‍ ആൻഡ് മെക്കട്രോണിക്സ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ഐ.ടി.ഐ. വിജയിക്കണം. എല്‍.എം.വി./ഹെവി വാഹനങ്ങളുടെ ഡീലർഷിപ്പിലോ/സർക്കാർ സ്ഥാപനത്തിലോ ഒരുവർഷത്തെ പ്രവൃത്തിപരിചയം അല്ലെങ്കില്‍ പെയ്ഡ്/അണ്‍പെയ്ഡ് അപ്രന്റിസ്ഷിപ്പ് ഒരുവർഷം പൂർത്തിയാക്കിയവരെയും പരിഗണിക്കും. പ്രായം: അപേക്ഷിക്കാനുള്ള അവസാനതീയതിയില്‍ 45 വയസ്സ് കവിയരുത്.

അസിസ്റ്റന്റ് ഡിപ്പോ എൻജിനിയർ (ഓട്ടോ)

ഒഴിവ്: 25. കരാർ കാലാവധി: ഒരുവർഷം. ശമ്ബളം: ദിവസവേതനം 1200 രൂപ. (മാസം പരമാവധി 35,000 രൂപ). യോഗ്യത: ഓട്ടോമൊബൈല്‍/മെക്കാനിക്കല്‍/മെക്കാനിക്കല്‍ ഓട്ടോമൊബൈല്‍ ബി.ടെക്., എല്‍.എം.വി./ഹെവി വാഹനങ്ങളുടെ ഡീലർഷിപ്പിലോ സർക്കാർ സ്ഥാപനത്തിലോ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയം. പ്രായം: അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതിയില്‍ 45 വയസ്സ് കവിയാൻ പാടില്ല.

അപേക്ഷ

നിർദിഷ്ടമാതൃകയിലാണ് അപേക്ഷ സമർപ്പിക്കേണ്ടത് (മാതൃക www.keralartc.com വെബ്സൈറ്റിലുണ്ട്). അപേക്ഷയോടൊപ്പം വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്ന സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകള്‍, പാസ്പോർട്ട് വലുപ്പമുള്ള ഫോട്ടോ തുടങ്ങിയവ ഉള്‍പ്പെടുത്തണം. അവസാനതീയതി: ഒക്ടോബർ 25 വൈകീട്ട് 5 മണി.