കുടുംബം മുന്നോട്ടു കൊണ്ടുപോകാനാകാത്ത സ്ഥിതിയാണ്; നവംബർ 30ന് ലഭിക്കേണ്ട ശമ്പളം രണ്ടര ആഴ്ചയായിട്ടും ലഭിച്ചിട്ടില്ല; കൂലിപ്പണിക്ക് പോകാൻ അവധി വേണം‘: നിവേദനവുമായി കെ എസ് ആർ ടി സി ജീവനക്കാർ

കുടുംബം മുന്നോട്ടു കൊണ്ടുപോകാനാകാത്ത സ്ഥിതിയാണ്; നവംബർ 30ന് ലഭിക്കേണ്ട ശമ്പളം രണ്ടര ആഴ്ചയായിട്ടും ലഭിച്ചിട്ടില്ല; കൂലിപ്പണിക്ക് പോകാൻ അവധി വേണം‘: നിവേദനവുമായി കെ എസ് ആർ ടി സി ജീവനക്കാർ

സ്വന്തം ലേഖകൻ

കൊല്ലം: ശമ്പളമില്ലാത്തതിനാൽ കൂലിപ്പണിക്ക് പോകാൻ ലീവ് അനുവദിക്കണമെന്ന അപേക്ഷയുമായി കെ എസ് ആർ ടി സി ജീവനക്കാർ.

പുനലൂർ ഡിപ്പോയിലെ ജീവനക്കാരാണ് ശമ്പളം കിട്ടാത്തതിനാൽ കൂലിപ്പണിക്ക് പോകുന്നതിന് അവധി ആവശ്യപ്പെട്ട് എടിഒയ്‌ക്ക് കത്ത് നൽകിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുടുംബം മുന്നോട്ടു കൊണ്ടുപോകാനാകാത്ത സ്ഥിതിയാണ്. നിത്യച്ചെലവ് പോലും വഹിക്കാനാകാത്ത അവസ്ഥയാണുള്ളത്. അതിനാൽ കുടുംബം പുലർത്താനാണ് കൂലിപ്പണിക്ക് പോകാൻ തീരുമാനിച്ചതെന്ന് ജീവനക്കാർ പറയുന്നു.

നവംബർ 30ന് ലഭിക്കേണ്ട ശമ്പളം രണ്ടര ആഴ്ചയായിട്ടും ലഭിക്കാഞ്ഞതോടെയാണ് ജീവനക്കാർ ഈ ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്.

317 ജീവനക്കാരുള്ള പുനലൂർ ഡിപ്പോയിൽ ഒന്നേകാൽ കോടിയോളം രൂപയാണ് ഒരു മാസം ശമ്പളമായി നൽകേണ്ടത്. ജോലി ചെയ്ത കൂലി നൽകാത്തതിനാൽ ബി എം എസ് പ്രവർത്തകരായ തൊഴിലാളികൾ കഴിഞ്ഞ ദിവസം എടിഒ ഓഫീസിന് മുന്നിൽ കുത്തിയിരുന്ന് സമരം ചെയ്തിരുന്നു.