കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ‘ഡ്രൈവര്‍ കം കണ്ടക്ടര്‍’ എന്ന പുതിയ തസ്തിക;  ആവശ്യമെങ്കില്‍ സ്വിഫ്റ്റ് ബസിലും ജോലി ചെയ്യേണ്ടിവരും; തീരുമാനം ദീര്‍ഘദൂര സര്‍വീസുകളുടെ സുരക്ഷ കണക്കിലെടുത്ത്

കെ.എസ്.ആര്‍.ടി.സിയില്‍ ഇനി ‘ഡ്രൈവര്‍ കം കണ്ടക്ടര്‍’ എന്ന പുതിയ തസ്തിക; ആവശ്യമെങ്കില്‍ സ്വിഫ്റ്റ് ബസിലും ജോലി ചെയ്യേണ്ടിവരും; തീരുമാനം ദീര്‍ഘദൂര സര്‍വീസുകളുടെ സുരക്ഷ കണക്കിലെടുത്ത്

സ്വന്തം ലേഖിക

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയില്‍ ഇനി മുതല്‍ ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്ന പുതിയ തസ്തികയായി രൂപീകരിക്കാന്‍ തീരുമാനം.

കെഎസ്‌ആര്‍ടിസിയുടെ ദീര്‍ഘ ദൂര സര്‍വീസുകളിലാണ് ഈ തസ്തിക. എന്നാല്‍ ആവശ്യമെങ്കില്‍ ഇവര്‍ സ്വിഫ്റ്റ് ബസിലും ജോലി ചെയ്യേണ്ടിവരും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ദീര്‍ഘദൂര സര്‍വീസുകളുടെ സുരക്ഷ കണക്കിലെടുത്താണ് പുതിയ തീരുമാനം.
എന്നാല്‍ പുതിയ തസ്തിക രൂപീകരിച്ചതിന് പി.എസ് സിയുടെ അംഗീകാരം കിട്ടിയിട്ടില്ല.

ദീര്‍ഘദൂര സര്‍വീസുകളുടെ സുരക്ഷ കണക്കിലെടുത്ത് രണ്ടു ഡ്രൈവര്‍മാര്‍ വേണമെന്നാവശ്യം നേരത്തെയുള്ളതാണ്. ചില ബസുകളില്‍ ഇത്തരത്തില്‍ രണ്ടു ഡ്രൈവര്‍മാരെ നിയോഗിക്കുകയും അവര്‍ തന്നെ കണ്ടക്ടറുടെ ജോലിയും ചെയ്യുന്ന രീതി ഇപ്പോള്‍ തന്നെ നിലവിലുണ്ട്.

ഇത് കാര്യക്ഷമമായി നടത്തുന്നതിനാണ് ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്ന കേഡര്‍ തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചത്.