play-sharp-fill
കെ.എസ്.ആര്‍.ടി.സിക്കുള്ള ഡീസല്‍ വില കൂട്ടിയതിനെതിരെ രാജ്യസഭയില്‍ ശക്തമായ നിലപാടുമായി ജോസ് കെ.മാണി എം.പി

കെ.എസ്.ആര്‍.ടി.സിക്കുള്ള ഡീസല്‍ വില കൂട്ടിയതിനെതിരെ രാജ്യസഭയില്‍ ശക്തമായ നിലപാടുമായി ജോസ് കെ.മാണി എം.പി

സ്വന്തം ലേഖകൻ

ന്യൂഡല്‍ഹി: കെ.എസ്.ആര്‍.ടി.സിയെപ്പോലുള്ള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അണ്ടര്‍ ടെയ്ക്കിങ്ങുകളുടെ മേല്‍ ഒരു ലിറ്റര്‍ ഡീസലിന് 22 രൂപ അധികമായി ഈടാക്കിയ നടപടിക്കെതിരെ രാജ്യസഭയില്‍ ശക്തമായ നിലപാടുമായി കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി.


രാജ്യസഭയിലെ ചോദ്യോത്തരവേളയിലെ ആദ്യത്തെ ചോദ്യത്തിലൂടെയാണ് ജോസ് കെ.മാണി കെ.എസ്.ആര്‍.ടി നേരിടുന്ന വന്‍ പ്രതിസന്ധി ഉന്നയിച്ചത്. സംസ്ഥാനത്തിന്റെ പൊതുഗതാഗതമേഖലയെ ഗുരുതരമായി ബാധിക്കുന്ന ഈ വിലവര്‍ദ്ധനവ് ന്യായീകരിക്കാനാവാത്തതതാണ്. ഇത് പിന്‍വലിക്കുവാനുള്ള നടപടി സ്വീകരിക്കണണമെന്നും ജോസ് കെ.മാണി ആവശ്യപ്പെട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

യുക്രയിന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തിലുള്ള വിപണിയിലെ ഏറ്റ കുറച്ചിലുകളും, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ലഭ്യത കുറഞ്ഞ സാഹചര്യത്തിലുമാണ് കൂടുതല്‍ ചാര്‍ജ് ഈടാക്കിയതെന്ന ഒഴുക്കന്‍ മറുപടിയാണ് പെട്രോളിയം മന്ത്രി ഹര്‍ദീപ് സിംഗ് പുരി നല്‍കിയത്.

എന്നാല്‍ നിലവിലെ അന്താരാഷ്ട്ര സാഹചര്യത്തില്‍ മാറ്റമുണ്ടാകുന്ന മുറയ്ക്ക് ഇത് പരിഹരിക്കുവാനുള്ള ശ്രമങ്ങള്‍ സ്വീകരിക്കാം എന്ന് പറഞ്ഞ് പൊതുവില്‍ ഈ വിലവര്‍ദ്ധനവിനെ ന്യായീകരിക്കുവാനുള്ള ശ്രമവും കേന്ദ്രമന്ത്രി നടത്തി.

സി.എന്‍.ജി യുടെയും എല്‍.എന്‍.ജി യുടെയും ഇറക്കുമതി പൂര്‍ണ്ണമായും സ്വകാര്യമേഖലയാണ് നടത്തുന്നതെന്നും, വില നിര്‍ണയാധികാരം സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.