play-sharp-fill
ഉത്തരവാദിത്വം ഇല്ലായ്മയും, കൃത്യ നിര്‍വഹണത്തിലെ ​ഗുരുതര വീഴ്ചയും; കാന്‍സര്‍ രോ​ഗിയായ വയോധികനെയും രണ്ട് പെണ്‍കുട്ടികളെയും ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പെന്‍ഷന്‍

ഉത്തരവാദിത്വം ഇല്ലായ്മയും, കൃത്യ നിര്‍വഹണത്തിലെ ​ഗുരുതര വീഴ്ചയും; കാന്‍സര്‍ രോ​ഗിയായ വയോധികനെയും രണ്ട് പെണ്‍കുട്ടികളെയും ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തിൽ കെഎസ്‌ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പെന്‍ഷന്‍

സ്വന്തം ലേഖിക

തിരുവനന്തപുരം: കാന്‍സര്‍ രോ​ഗിയായ വയോധികനെയും പേരക്കുട്ടികളെയും കെഎസ്‌ആര്‍ടിസി ബസില്‍ നിന്ന് ഇറക്കിവിട്ട സംഭവത്തില്‍ കണ്ടക്ടര്‍ക്ക് സസ്പെന്‍ഷന്‍.

മൂലമറ്റം യൂണിറ്റിലെ കണ്ടക്ടറായ ജിന്‍സ് ജോസഫിനെയാണ് സസ്പെന്‍ഡ് ചെയ്തത്. 73 വയസുകാരനെയും 13, 7 വയസുള്ള പെണ്‍കുട്ടികളെയുമാണ് ബസില്‍ നിന്ന് ഇറക്കിവിട്ടത്. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മെയ് 23 ന് ഏലപ്പാറയില്‍ നിന്നു തൊടുപുഴയിലേക്ക് യാത്ര ചെയ്യവേയാണ് സംഭവം. ഇളയ കുട്ടിക്ക് പ്രഥമികാവശ്യം നി‍ര്‍വഹിക്കുന്നതിന് വേണ്ടി കണ്ടക്ടര്‍ ബസ് നിര്‍ത്തി സൗകര്യം ചെയ്യാതെ ബസില്‍ നിന്നു ഇറക്കി വിട്ടുകയായിരുന്നു.

കെഎസ്‌ആ‍ര്‍ടിസി തൊടുപുഴ സ്ക്വാഡ് ഇന്‍സ്പെക്ട‍ര്‍ നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദീര്‍ഘ ദൂര യാത്ര ചെയ്യുന്ന യാത്രക്കാരന്‍ രണ്ട് പെണ്‍കുട്ടികളുമായി യാത്ര ചെയ്യുമ്പോള്‍ ഇത്തരം ഒരു ആവശ്യം അറിയിച്ചിട്ടും പെണ്‍കുട്ടികളാണെന്ന പരി​ഗണന നല്‍കാതെയും, യാത്രക്കാരന്റെ പ്രായം മാനിക്കാതെയും ആവശ്യമായ സൗകര്യം ഒരുക്കി നല്‍കാതെയും ബസില്‍ നിന്നും ഇറക്കിവിടുകയായിരുന്നു. നടപടി കണ്ടക്ടറുടെ ഉത്തരവാദിത്വം ഇല്ലായ്മയും, കൃത്യ നിര്‍വഹണത്തിലെ ​ഗുരുതര വീഴ്ചയുമാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി.