play-sharp-fill
കട്ടപ്പുറത്തായ കെഎസ്‌ആര്‍ടിസി ബസുക​ളെ എ.സി സ്ലീപ്പറുകളാക്കുന്നു; 16 പേര്‍ക്ക് ഒരു ബസില്‍ കിടന്നുറങ്ങാം

കട്ടപ്പുറത്തായ കെഎസ്‌ആര്‍ടിസി ബസുക​ളെ എ.സി സ്ലീപ്പറുകളാക്കുന്നു; 16 പേര്‍ക്ക് ഒരു ബസില്‍ കിടന്നുറങ്ങാം

സ്വന്തം ലേഖിക

കണ്ണൂര്‍: കെ.എസ്.ആര്‍.ടി.സി. ആവിക്ഷ്‌കരിച്ച ‘ ബജറ്റ് ടൂറിസം സെല്ലി ‘ ന്റെ നേതൃത്വത്തില്‍, കട്ടപ്പുറത്തായ ബസുകള്‍ വിനോദ സഞ്ചാരികള്‍ക്ക് കിടന്നുറങ്ങാനുളള എ.സി സ്ലീപ്പറുകളായി മാറ്റുന്നു.


ഒരു ബസില്‍ 16 പേര്‍ക്ക് കിടന്നുറങ്ങാനുളള സൗകര്യമാണുണ്ടാക്കുക. ഇത്തരത്തില്‍ 116 പേര്‍ക്ക് താമസിക്കുന്നതിനുളള സൗകര്യം മൂന്നാറില്‍ ഒരുക്കിയിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സുല്‍ത്താന്‍ബത്തേരി കെ.എസ്.ആര്‍.ടി.സി. സ്റ്റേഷനോടനുബന്ധിച്ച്‌ 50 പേര്‍ക്കുളള സൗകര്യം ഒരുക്കുന്നുണ്ട്. ഒരാള്‍ക്ക് 100 രൂപയാണ് ചാര്‍ജ്. ടോയ്‌ലറ്റ്-ബാത്ത്‌റൂം സൗകര്യം സ്റ്റേഷനില്‍ത്തന്നെ ഉണ്ടാകും.

ഇതിനുപുറമെ, വനം വകുപ്പിന്റെ റസ്റ്റ് ഹൗസുകളും ഉപയോഗപ്പെടുത്തും.
കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കോര്‍ത്തിണക്കി , ചുരുങ്ങിയ ചെലവില്‍ യാത്രചെയ്യാന്‍ കഴിയുന്ന സംവിധാനമാണ് ‘ ബജറ്റ് ടൂറിസം സെല്‍.
കെ.എസ്.ആര്‍.ടി.സി.യുടെ വരുമാനം വര്‍ധിപ്പിക്കുക കൂടി പദ്ധതിയുടെ ലക്ഷ്യമാണെന്ന് സെല്ലിന്റെ ചീഫ് ട്രാഫിക് മാനേജര്‍ ജേക്കബ് സാം ലോപ്പസും കോ-ഓര്‍ഡിനേറ്റര്‍ വി.പ്രശാന്തും പറഞ്ഞു. നവംബര്‍ ഒന്ന് മുതല്‍ ജനുവരി 31 വരെ 700 ട്രിപ്പുകളിലായി കാല്‍ലക്ഷത്തോളം പേര്‍ വിനോദയാത്രയുടെ ഭാഗമായി.

രോഗവ്യാപനം കുറയുന്നതോടെ കൂടുതല്‍പ്പേര്‍ യാത്രയ്ക്ക് തയ്യാറാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
35 ഡിപ്പോകളില്‍ നിന്ന് 88 പാക്കേജുകളാണ് ഇപ്പോള്‍ ആരംഭിച്ചിട്ടുളളത്.

കൊല്ലം, തിരുവനന്തപുരം, ജില്ലകളിലെ കേന്ദ്രങ്ങളെ അടിസ്ഥാനപ്പെടുത്തി പ്രത്യേക പാക്കേജും ഉണ്ടാകും. വടക്കന്‍ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് തെക്കന്‍ ഭാഗങ്ങളില്‍ നിന്നുളള യാത്രകളും വൈകാതെ ഒരുക്കും. കണ്ണൂര്‍ ഡിപ്പോയിലും താമസത്തിനുളള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.
യാത്രയ്ക്ക് നേരത്തേ ബുക്ക് ചെയ്യാനുളള സൗകര്യങ്ങള്‍ എല്ലായിടത്തും ഏര്‍പ്പെടുത്തും.