കെഎസ്‌ആര്‍ടിസി ശമ്പള പ്രതിസന്ധി: ബിഎംഎസ് പണിമുടക്ക് തുടങ്ങി; ദീര്‍ഘദൂര സര്‍വീസുകളെ ബാധിക്കും; സമരം ചെയ്യുന്നവര്‍ക്കെതിരെ അധികൃതര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു
സ്വന്തം ലേഖിക
തിരുവനന്തപുരം: ശമ്പളം പൂര്‍ണമായി ലഭിക്കാത്തതില്‍ പ്രതിഷേധിച്ച് കെഎസ്‌ആര്‍ടിസിയില്‍ ബിഎംഎസ് യൂണിയന്‍റെ പണിമുടക്ക് തുടങ്ങി.
സമരം ദീര്‍ഘദൂര സര്‍വീസുകളെ ബാധിച്ചേക്കും. സമരം ചെയ്യുന്നവര്‍ക്കെതിരെ അധികൃതര്‍ ഡയസ്നോണ്‍ പ്രഖ്യാപിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ മാസം ഇതുവരെ വിതരണം ചെയ്തത് ശമ്പളത്തിന്‍റെ ആദ്യ ഗഡു മാത്രമാണ്. ശമ്പളം മുടങ്ങിയതില്‍ പ്രതിഷേധിച്ച് രാത്രി 12 മണിക്ക് തുടങ്ങിയ സമരം 24 മണിക്കൂര്‍ നേരത്തേക്കാണ് ആഹ്വാനം ചെയ്തിരിക്കുന്നത്.
പണിമുടക്കി സമരം ചെയുന്നത് ബിഎംഎസ് യൂണിയന്‍ മാത്രമാണെന്നതിനാല്‍ സര്‍വീസുകളെ കാര്യമായി ബാധിക്കാനിടയില്ല. ദീര്‍ഘദൂര സര്‍വീസുകളെ ബാധിക്കുമെങ്കിലും സാധാരണ സര്‍വീസുകള്‍ മുടങ്ങില്ലെന്നാണ് വിലയിരുത്തല്‍.
സമരത്തില്‍ പങ്കെടുക്കുന്നവരുടെ ശമ്പളം പിടിക്കുമെന്ന് ഗതാഗത മന്ത്രിയും അറിയിച്ചിട്ടുണ്ട്.
ഏപ്രിലിലെ ശമ്പളത്തിന്റെ ആദ്യ ഗഡു മാത്രമാണ് ഇതുവരെ വിതരണം ചെയ്തത്. അഞ്ചാം തീയിതിക്ക് മുൻപായി ശമ്പളം നല്‍കുമെന്ന മുഖ്യമന്ത്രിയുടെ ഉറപ്പും ലംഘിക്കപ്പെട്ടതോടെയാണ് തൊഴിലാളി സംഘടനകള്‍ സമരത്തിലേക്ക് നീങ്ങിയത്. സിഐടിയുവും ഐഎന്‍ടിയുസിയും സംയുക്തപ്രതിഷേധത്തിലാണ്.