play-sharp-fill
ഹെഡ് ലൈറ്റ് തകരാറിലായിട്ടും സര്‍വീസ് നടത്തി  കെഎസ്‌ആര്‍ടിസി; ബസ് ഓടിയത് ഇന്‍ഡിക്കേറ്റര്‍ മാത്രമിട്ട്……!

ഹെഡ് ലൈറ്റ് തകരാറിലായിട്ടും സര്‍വീസ് നടത്തി കെഎസ്‌ആര്‍ടിസി; ബസ് ഓടിയത് ഇന്‍ഡിക്കേറ്റര്‍ മാത്രമിട്ട്……!

സ്വന്തം ലേഖിക

കൊല്ലം: ഹെഡ് ലൈറ്റ് തകരാറിലായിട്ടും സര്‍വീസ് മുടക്കാതെ കെഎസ്‌ആര്‍ടിസി ബസ്.


കൊല്ലം മടത്തറയില്‍ നിന്നും ചടയമംഗലത്തേക്ക് പോയ കെഎസ്‌ആര്‍ടിസി ബസാണ് ഇഡിക്കേറ്റര്‍ മാത്രമിട്ടു സര്‍വീസ് നടത്തിയത്. രാത്രി ഏഴ് മണിക്കായിരുന്നു സംഭവം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വടക്കഞ്ചേരി ബസ് അപകടത്തിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയിരുന്നു. നിയമം ലംഘിച്ച്‌ നിരത്തിലിറക്കുന്ന എല്ലാ വാഹനങ്ങളും പിടിച്ചെടുക്കുകയാണ് അധികൃതര്‍. നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസ്സുകളുടെ യാത്ര മോട്ടോര്‍വാഹന വകുപ്പ് തടഞ്ഞിരുന്നു.

കേരളാ ബ്ലാസ്റ്റേഴ്സിന്‍റെ ബസിനെപ്പോലും എംവിഡി വെറുതെ വിട്ടില്ല. സ്പീഡ് ​ഗവര്‍ണര്‍ ഇല്ലാത്ത ബസുകളെ എംവിഡി നിരത്തിലിറക്കുന്നില്ല. കളര്‍ കോഡും പാലിക്കണമെന്നതും കര്‍ശന നിര്‍ദേശമാണ്.

കെഎസ്‌ആര്‍ടിസി ബസുകളിലും വ്യാപക പരിശോധന നടത്തുന്നുണ്ട്. കെഎസ്‌ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന് കഴിഞ്ഞ ദിവസം കോടതി അറിയിച്ചിരുന്നു.