തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ലഹരി മാഫിയ സംഘത്തിന്റെ മര്‍ദനം; ബൈക്കുകളിലെത്തിയ ആറംഗ സംഘം ബസ് തടഞ്ഞു നിര്‍ത്തി ജീവനക്കാരെ മർദിക്കുകയായിരുന്നു
സ്വന്തം ലേഖിക
വെള്ളനാട് :തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ലഹരി മാഫിയ സംഘത്തിന്റെ മര്‍ദനം. വെള്ളനാട് ബസ് തടഞ്ഞു നിര്‍ത്തിയാണ് മര്‍ദിച്ചത്. ഡ്രൈവര്‍ ശ്രീജിത്ത് കണ്ടക്ടര്‍ ഹരിപ്രേം എന്നിവര്‍ക്കാണ് മര്‍ദനമേറ്റത്.
ലഹരിവില്‍പ്പന സംഘത്തില്‍പ്പെട്ട യുവാക്കളാണ് അക്രമത്തിന് പിന്നില്‍. ഇന്നലെ വൈകിട്ട് വെള്ളനാട് മയിലാടിയിലായിരുന്നു സംഭവം. വീതി കുറഞ്ഞ റോഡിലൂടെ കെ എസ് ആര്‍ ടി സി ബസ് പോകുകയായിരുന്നു. രണ്ട് ബൈക്കുകളിലായിട്ടാണ് ആറംഗ സംഘമെത്തിയത്. കെ എസ് ആര്‍ ടി സി ബസ് ഇവര്‍ക്ക് പോകാനായി സൈഡ് നല്‍കിയെങ്കിലും യുവാക്കള്‍ ഡ്രൈവര്‍ക്ക് നേരേ അസഭ്യം പറയുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പിന്നാലെ ബസിന് കുറുകെ ബൈക്ക് നിര്‍ത്തി ഡ്രൈവറെ ബസിൽ നിന്ന് വലിച്ചിറക്കി മര്‍ദിച്ചു. അക്രമം തടയാനെത്തിയതോടെ കണ്ടക്ടറെയും മര്‍ദിച്ചു. അക്രമികള്‍ കണ്ടക്ടറെ സമീപത്തെ തോട്ടിലേക്ക് തള്ളിയിടുകയും ചെയ്തു. നാട്ടുകാര്‍ എത്തിയതോടെ യുവാക്കള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ യുവാക്കള്‍ ബാഗ് സമീപത്തെ തോട്ടിലെറിഞ്ഞിരുന്നു. ഈ ബാഗില്‍ നിന്ന് സിറിഞ്ചുകളും നോട്ടുകെട്ടുകളും കണ്ടെടുത്തെന്ന് നാട്ടുകാര്‍ പറഞ്ഞു. ഡ്രൈവറും കണ്ടക്ടറും ചികിത്സയിലാണ്. ഇവരില്‍ നിന്നും കഞ്ചാവും കണ്ടെടുത്തിട്ടുണ്ട്.