play-sharp-fill
കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്‌തയാളുടെ പണം കവര്‍ന്നു; നാലു പേര്‍ അറസ്‌റ്റില്‍

കെഎസ്‌ആര്‍ടിസി ബസില്‍ യാത്ര ചെയ്‌തയാളുടെ പണം കവര്‍ന്നു; നാലു പേര്‍ അറസ്‌റ്റില്‍

സ്വന്തം ലേഖിക

അമ്പലപ്പുഴ: വണ്ടാനത്ത്‌ നിന്ന്‌ തിരുവല്ല കെ.എസ്‌.ആര്‍.ടി.സി ബസില്‍ യാത്ര ചെയ്‌തയാളുടെ പണം കവര്‍ന്ന കേസില്‍ നാലു പേര്‍ പിടിയില്‍.

കാക്കാഴം സ്വദേശി അഹമ്മദ്‌ നസീറിൻ്റെ കൈവശമുണ്ടായിരുന്ന അയ്യായിരം രൂപയാണ്‌ ഇവര്‍ കവര്‍ന്നത്‌.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ചങ്ങനാശേരി ഫാത്തിമപുരം പുതുപ്പറമ്പില്‍ ഇസ്‌മയില്‍ (55), ചങ്ങനാശേരി ആനന്ദാശ്രമം ചാമപ്പറമ്പ് വീട്ടില്‍ അബ്‌ദുള്‍ ലത്തീഫ്‌ (73), ആലപ്പുഴ മുനിസിപ്പല്‍ കനാല്‍ വാര്‍ഡ്‌ പളളിപ്പുരയിടം മുഹമ്മദ്‌ ഇക്‌സാല്‍ ( 69), ആലപ്പുഴ കനാല്‍ വാര്‍ഡ്‌ കാഞ്ഞിരം ചിറ ഷെരീഫ്‌ (59) എന്നിവരെയാണ്‌ അമ്ബലപ്പുഴ സി.ഐ എസ്‌ ദ്വിജേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്‌.

എറണാകുളം സെന്‍ട്രല്‍ ,പാലാരിവട്ടം, ആലപ്പുഴ സൗത്ത്‌, നോര്‍ത്ത്‌, പുന്നപ്ര തുടങ്ങിയ സ്‌റ്റേഷനുകളില്‍ പോക്കറ്റടിക്കേസുകളിലെ പ്രതികളാണ്‌ ഇവര്‍.

കരുമാടിയിലെത്തിയ അഹമ്മദ്‌ നസീര്‍ തൻ്റെ പണം നഷ്‌ടപ്പെട്ട വിവരം അപ്പോള്‍ത്തന്നെ അമ്പലപ്പുഴ സ്‌റ്റേഷനില്‍ അറിയിച്ചു.

മുമ്പ് ഇത്തരം കേസുകളില്‍ ശിക്ഷിക്കപ്പെട്ട പ്രതികള്‍ വളഞ്ഞ വഴി ജങ്‌ഷനില്‍ നില്‍ക്കുന്നതു കണ്ട പോലീസ്‌ ഇവരെ ചോദ്യം ചെയ്‌തതിനെത്തുടര്‍ന്ന്‌ പണം കണ്ടെടുക്കുകയായിരുന്നു.