play-sharp-fill
തൃശൂരില്‍ കെഎസ്‌ആര്‍ടിസി ബസ് നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ ഇടിച്ചു; പത്ത് പേര്‍ക്ക് പരിക്ക്

തൃശൂരില്‍ കെഎസ്‌ആര്‍ടിസി ബസ് നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ ഇടിച്ചു; പത്ത് പേര്‍ക്ക് പരിക്ക്

 

സ്വന്തം ലേഖിക

തൃശ്ശൂർ : മാളയില്‍, നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയില്‍ കെഎസ്‌ആര്‍ടിസി ബസ് ഇടിച്ച്‌ ഒരു സ്ത്രീയടക്കം പത്ത് പേര്‍ക്ക് പരിക്ക്. ഇന്ന് രാവിലെ 8:50-ഓടെ മാള കാവനാട് വെച്ചായിരുന്നു അപകടം നടന്നത്. തൃശൂര്‍ ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസ് നിര്‍ത്തിയിട്ടിരുന്ന ടോറസ് ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ഒരു സ്ത്രീയടക്കം പത്ത് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മാളയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group