play-sharp-fill
കാത്തിരിപ്പുകൾക്ക് വിരാമിട്ട് ആധുനിക രീതിയിൽ നിർമ്മിച്ച കോട്ടയം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ  ഇന്ന് പൊതുജനങ്ങൾക്കായി സമർപ്പിക്കും; വൈകിട്ട് 5ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും

കാത്തിരിപ്പുകൾക്ക് വിരാമിട്ട് ആധുനിക രീതിയിൽ നിർമ്മിച്ച കോട്ടയം കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ഇന്ന് പൊതുജനങ്ങൾക്കായി സമർപ്പിക്കും; വൈകിട്ട് 5ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും

കോട്ടയം: നവീകരിച്ച കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ, യാർഡ് ഉദ്ഘാടനം ഇന്ന്. വൈകിട്ട് 5ന് മന്ത്രി ആന്റണി രാജു ഉദ്ഘാടനം നിര്‍വഹിക്കും.

തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ അദ്ധ്യക്ഷത വഹിക്കും. മന്ത്രി വി.എന്‍ വാസവന്‍ മുഖ്യാതിഥിയാകും. തോമസ് ചാഴികാടന്‍ എം.പി, കെ.എസ്.ആര്‍.ടി.സി എം.ഡി ബിജു പ്രഭാകര്‍, ജില്ലാ കളക്ടര്‍ പി.കെ ജയശ്രീ, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍, വാര്‍ഡ് കൗണ്‍സിലര്‍മാരായ ജയമോള്‍, എന്‍.ജയചന്ദ്രന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

വർഷങ്ങളായി ചെളിക്കുഴിയായി കിടന്ന സ്റ്റാൻഡ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 1 കോടി 81 ലക്ഷം രൂപ മുതൽ മുടക്കിയാണ് പുതിയ കെട്ടിടം നിർമ്മിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

രാത്രി യാത്രക്കാർക്ക് വിശ്രമിക്കുന്നതിനുള്ള സൗകര്യം, ജീവനക്കാർക്കുള്ള വിശ്രമ മുറി, പുരുഷൻമാർക്കും സ്ത്രീകൾക്കും ആധുനിക ടോയ്‌ലെറ്റ് സംവിധാനം, അധുനിക റിസർവേഷൻ കൗണ്ടർ, പൊലീസ് എയ്ഡ് പോസ്റ്റ്, യാത്രക്കാർക്ക് ഉന്നത നിലവാരത്തിലുള്ള ഇരിപ്പിടങ്ങൾ എന്നീ സൗകര്യങ്ങൾ പുതിയ ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്.

ഒരേസമയം 10 ബസുകൾ നിരനിരയായി ടെർമിനലിന്റെ മുൻപിൽ പാർക്ക് ചെയ്യാൻ കഴിയുന്ന വിധത്തിലാണ് നിർമാണം. സ്റ്റാൻഡിലെത്തുന്ന മറ്റ് ബസുകളുടെ പാർക്കിംഗ് ടെർമിനലിന്റെ മറുവശത്താണ്. പുറപ്പെടുന്ന ബസുകൾ മാത്രമാണ് മുൻപിൽ എത്തുക.യാത്രക്കാർക്ക് ടെർമിനലിൽ നിന്നുകൊണ്ട് ബോർഡ് നോക്കി ബസിൽ കയറാൻ കഴിയും.